കോവിഡ് വ്യാപനം; സൗദിയില്‍ പള്ളികളില്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി

റിയാദ്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സൗദിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി പള്ളികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ബാങ്ക് വിളിയോടെ പള്ളികള്‍ തുറക്കുകയും നിസ്‌കാരത്തിന് ശേഷം 15 മിനിറ്റിനകം അടക്കുകയും വേണം. ബാങ്കിനും ഇഖാമത്തിനും ഇടയില്‍ പതിനഞ്ച് മിനിറ്റ് മാത്രമേ പാടുള്ളൂ. ജുമുഅക്ക് ബാങ്കിന്റെ അര മണിക്കൂറിന് ശേഷം അടക്കണം. ജുമുഅയും നിസ്‌കാരവും പതിനഞ്ച് മിനിറ്റനകം തീര്‍ക്കണം. കൂടാതെ, നേരത്തെ ഉള്ളത് പോലെ തന്നെ നിസ്‌കരിക്കാനുള്ള മുസ്വല്ലകള്‍ അതാത് ആളുകള്‍ കൊണ്ടുവരണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പള്ളികളില്‍ […]

റിയാദ്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സൗദിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി പള്ളികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ബാങ്ക് വിളിയോടെ പള്ളികള്‍ തുറക്കുകയും നിസ്‌കാരത്തിന് ശേഷം 15 മിനിറ്റിനകം അടക്കുകയും വേണം. ബാങ്കിനും ഇഖാമത്തിനും ഇടയില്‍ പതിനഞ്ച് മിനിറ്റ് മാത്രമേ പാടുള്ളൂ. ജുമുഅക്ക് ബാങ്കിന്റെ അര മണിക്കൂറിന് ശേഷം അടക്കണം. ജുമുഅയും നിസ്‌കാരവും പതിനഞ്ച് മിനിറ്റനകം തീര്‍ക്കണം.

കൂടാതെ, നേരത്തെ ഉള്ളത് പോലെ തന്നെ നിസ്‌കരിക്കാനുള്ള മുസ്വല്ലകള്‍ അതാത് ആളുകള്‍ കൊണ്ടുവരണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പള്ളികളില്‍ മറ്റ് ഉദ്ബോധന ക്ലാസുകള്‍ പാടില്ല. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികള്‍ അതാത് സമയങ്ങളില്‍ അണുമുക്തമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Share it