മംഗളൂരു ഗുരുപൂര്‍ പാലത്തില്‍ മോട്ടോര്‍ ബൈക്ക് നിര്‍ത്തിയ ശേഷം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു: മംഗളൂരു ഗുരുപൂര്‍ പാലത്തില്‍ മോട്ടോര്‍ ബൈക്ക് നിര്‍ത്തിയ ശേഷം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാമഞ്ഞൂര്‍ സ്വദേശി മുന്ന എന്ന യോഗീഷി (31) ന്റെ മൃതദേഹമാണ് ഗുരുപൂരിനടുത്ത് ബെയ്‌ലുപേട്ടില്‍ കണ്ടെത്തിയത്. ഡിസംബര്‍ എട്ടിന് വൈകുന്നേരമാണ് യോഗീഷിനെ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഗുരുപൂര്‍ പാലത്തില്‍ നിന്ന് യോഗീഷിന്റെ ബൈക്കും പാദരക്ഷകളും കണ്ടെത്തി. ഇതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ബജ്‌പെ പൊലീസും നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ തിരച്ചിലാരംഭിച്ചു. മൂന്നുദിവസം നാണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച […]

മംഗളൂരു: മംഗളൂരു ഗുരുപൂര്‍ പാലത്തില്‍ മോട്ടോര്‍ ബൈക്ക് നിര്‍ത്തിയ ശേഷം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാമഞ്ഞൂര്‍ സ്വദേശി മുന്ന എന്ന യോഗീഷി (31) ന്റെ മൃതദേഹമാണ് ഗുരുപൂരിനടുത്ത് ബെയ്‌ലുപേട്ടില്‍ കണ്ടെത്തിയത്. ഡിസംബര്‍ എട്ടിന് വൈകുന്നേരമാണ് യോഗീഷിനെ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഗുരുപൂര്‍ പാലത്തില്‍ നിന്ന് യോഗീഷിന്റെ ബൈക്കും പാദരക്ഷകളും കണ്ടെത്തി. ഇതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ബജ്‌പെ പൊലീസും നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ തിരച്ചിലാരംഭിച്ചു. മൂന്നുദിവസം നാണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച വൈകിട്ട് ബെയ്ലുപേട്ടയിലെ മസ്ജിദിന് സമീപം പുഴയില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുന്ന യോഗീഷ് ഡ്രൈവറായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it