മംഗളൂരുവില്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മംഗളൂരു: മംഗളൂരുവില്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവചിത്രകാരന്റെ മൃതദേഹം കണ്ടെത്തി. മൂടുഷെഡ്ഡേയിലെ ശിവനഗര സ്വദേശി അരുണ്‍ കുമാറിന്റെ (35) മൃതദേഹമാണ് വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തിയത്. ഒക്ടോബര്‍ 27ന് വൈകിട്ടാണ് അരുണ്‍കുമാര്‍ മംഗളൂരു ഗുര്‍പൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. അരുണ്‍കുമാറിനെ കണ്ടെത്താന്‍ പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തിവരികയായിരുന്നു.അരുണ്‍കുമാര്‍ പ്രദേശത്തെ അറിയപ്പെടുന്ന ചിത്രകാരനാണ്. 2017ല്‍ വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകനുണ്ട്. അരുണ്‍കുമാര്‍ പിന്നീട് വിവാഹമോചനം നേടി. ഏതാനും വര്‍ഷം മുമ്പ് വിഷാദ രോഗത്തെ തുടര്‍ന്ന് അരുണ്‍ വിഷം […]

മംഗളൂരു: മംഗളൂരുവില്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവചിത്രകാരന്റെ മൃതദേഹം കണ്ടെത്തി. മൂടുഷെഡ്ഡേയിലെ ശിവനഗര സ്വദേശി അരുണ്‍ കുമാറിന്റെ (35) മൃതദേഹമാണ് വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തിയത്. ഒക്ടോബര്‍ 27ന് വൈകിട്ടാണ് അരുണ്‍കുമാര്‍ മംഗളൂരു ഗുര്‍പൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. അരുണ്‍കുമാറിനെ കണ്ടെത്താന്‍ പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തിവരികയായിരുന്നു.
അരുണ്‍കുമാര്‍ പ്രദേശത്തെ അറിയപ്പെടുന്ന ചിത്രകാരനാണ്. 2017ല്‍ വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകനുണ്ട്. അരുണ്‍കുമാര്‍ പിന്നീട് വിവാഹമോചനം നേടി. ഏതാനും വര്‍ഷം മുമ്പ് വിഷാദ രോഗത്തെ തുടര്‍ന്ന് അരുണ്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒക്ടോബര്‍ 27ന് വൈകുന്നേരം ഗുര്‍പൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുന്നതിന് മുമ്പ് അരുണ്‍ ഭാര്യാ സഹോദരനുമായി സംസാരിച്ചിരുന്നു. സ്‌കൂട്ടറും പാദരക്ഷകളും മൊബൈല്‍ ഫോണും പാലത്തില്‍ വച്ചാണ് യുവാവ് പുഴയിലേക്ക് ചാടിയത്.