കാര്‍ കടലില്‍ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഉഡുപ്പി: ജുലായ് രണ്ടിന് രാത്രി കാര്‍ കടലില്‍ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റോഷന്‍ ആചാര്യയുടെ മൃതദേഹമാണ് തിങ്കളാഴ്ച ട്രാസി ഹൊസക്കോട്ടിന് സമീപം കണ്ടെത്തിയത്. വീരാജ് ആചാര്യയും ബന്ധുക്കളായ കാര്‍ത്തിക്, റോഷന്‍ആചാര്യ, സന്ദേശ് എന്നിവര്‍ കുന്താപൂരില്‍ നിന്ന് കുംതയിലേക്ക് കാറില്‍ പോവുകയായിരുന്നു. ഇവരുടെ കാര്‍ മറവന്തേ വരാഹ് മഹാരാജ ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിടുകയും കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് അറബിക്കടലിലേക്ക് പതിക്കുകയായിരുന്നു. കാര്‍ത്തിക് ആചാര്യയ്ക്കും സന്ദേശിനും അപകടത്തില്‍ പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറോടിച്ചിരുന്ന […]

ഉഡുപ്പി: ജുലായ് രണ്ടിന് രാത്രി കാര്‍ കടലില്‍ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റോഷന്‍ ആചാര്യയുടെ മൃതദേഹമാണ് തിങ്കളാഴ്ച ട്രാസി ഹൊസക്കോട്ടിന് സമീപം കണ്ടെത്തിയത്. വീരാജ് ആചാര്യയും ബന്ധുക്കളായ കാര്‍ത്തിക്, റോഷന്‍ആചാര്യ, സന്ദേശ് എന്നിവര്‍ കുന്താപൂരില്‍ നിന്ന് കുംതയിലേക്ക് കാറില്‍ പോവുകയായിരുന്നു.
ഇവരുടെ കാര്‍ മറവന്തേ വരാഹ് മഹാരാജ ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിടുകയും കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് അറബിക്കടലിലേക്ക് പതിക്കുകയായിരുന്നു.
കാര്‍ത്തിക് ആചാര്യയ്ക്കും സന്ദേശിനും അപകടത്തില്‍ പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറോടിച്ചിരുന്ന വീരാജ് ആചാര്യ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. റോഷന്‍ ആചാര്യയെ കടലില്‍ കാണാതായി. തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles
Next Story
Share it