യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു

ബംഗളൂരു: മാര്‍ച്ച് ഒന്നിന് യുക്രൈനിലെ ഖര്‍കിവ് നഗരത്തില്‍ റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍എത്തിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നവീനിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നവീനെ ജീവനോടെ തിരികെ കൊണ്ടുവരാന്‍ കഴിയാത്തതില്‍ വേദനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ.സുധാകര്‍, ഹവേരി എം.പി ശിവകുമാര്‍, എംഎല്‍എ അരുണ്‍കുമാര്‍, കോണ്‍ഗ്രസ് എംഎല്‍എ സലീം അഹമ്മദ് എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ബംഗളൂരു: മാര്‍ച്ച് ഒന്നിന് യുക്രൈനിലെ ഖര്‍കിവ് നഗരത്തില്‍ റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍എത്തിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നവീനിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നവീനെ ജീവനോടെ തിരികെ കൊണ്ടുവരാന്‍ കഴിയാത്തതില്‍ വേദനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.സുധാകര്‍, ഹവേരി എം.പി ശിവകുമാര്‍, എംഎല്‍എ അരുണ്‍കുമാര്‍, കോണ്‍ഗ്രസ് എംഎല്‍എ സലീം അഹമ്മദ് എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Related Articles
Next Story
Share it