യഥാര്‍ഥ സ്ഥലത്തിന്റെ രേഖയില്‍ കൃത്രിമമുണ്ടാക്കി മറ്റൊരു സ്ഥലം കാണിച്ച് കെ.എസ്.എഫ്.ഇയില്‍ നിന്ന് 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു; മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യഥാര്‍ത്ഥ സ്ഥലത്തിന്റെ രേഖയില്‍ കൃത്രിമ മുണ്ടാക്കി മറ്റൊരു സ്ഥലം കാണിച്ച് കെ.എസ്.എഫ്.ഇ യില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കെ.എസ്.എഫ്.ഇ കാഞ്ഞങ്ങാട് മെയിന്‍ ശാഖ മാനേജര്‍ വത്സന്റെ പരാതിയില്‍ ഉദുമ സ്വദേശി പുരുഷോത്തമന്‍, ചെറുവത്തൂര്‍ കൈതക്കാട്ടെ ഹൈദര്‍, കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഹിരോഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2018 ലാണ് സംഭവം. ഹൈദറും ഹിരോഷും വായ്പയായും ചിട്ടിയായും 60 ലക്ഷത്തിലധികം രൂപ ആണ് ഇതുവഴി തട്ടിയെടുത്തെന്നാണ് പരാതി. ഉദുമ നാലാംവാതുക്കല്‍ […]

കാഞ്ഞങ്ങാട്: യഥാര്‍ത്ഥ സ്ഥലത്തിന്റെ രേഖയില്‍ കൃത്രിമ മുണ്ടാക്കി മറ്റൊരു സ്ഥലം കാണിച്ച് കെ.എസ്.എഫ്.ഇ യില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കെ.എസ്.എഫ്.ഇ കാഞ്ഞങ്ങാട് മെയിന്‍ ശാഖ മാനേജര്‍ വത്സന്റെ പരാതിയില്‍ ഉദുമ സ്വദേശി പുരുഷോത്തമന്‍, ചെറുവത്തൂര്‍ കൈതക്കാട്ടെ ഹൈദര്‍, കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഹിരോഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2018 ലാണ് സംഭവം. ഹൈദറും ഹിരോഷും വായ്പയായും ചിട്ടിയായും 60 ലക്ഷത്തിലധികം രൂപ ആണ് ഇതുവഴി തട്ടിയെടുത്തെന്നാണ് പരാതി. ഉദുമ നാലാംവാതുക്കല്‍ സ്വദേശിയായ പുരുഷോത്തമന്റെ ഉടമസ്ഥതയില്‍ പെരിയ നാലേക്രയിലുള്ള സ്ഥലം ഹൈദറിന് വില്‍പ്പന നടത്തിയിരുന്നു. ഏഴ് ലക്ഷം രൂപ പുരുഷോത്തമന്‍ വാങ്ങിയിരുന്നു. എന്നാല്‍ രേഖ രജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നില്ല. ആധാരം കൈമാറുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രേഖയില്‍ കൃത്രിമമുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. ആധാരത്തിലെ അവസാനത്തെ പേജില്‍ സ്ഥലത്തിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങള്‍ മാറ്റുകയായിരുന്നു. സ്ഥലത്തിന്റെ സ്‌കെച്ചും വിശ്വസിക്കാവുന്ന തരത്തില്‍ തയ്യാറാക്കിയിരുന്നു. ഈ സംഘം പെരിയ വില്ലേജ് ഓഫീസിലെ വ്യാജ സീലും ഉണ്ടാക്കിയതായി വിവരമുണ്ട്. ചിട്ടി വിളിച്ചതിനു ശേഷം പണം തിരിച്ചടക്കുന്നത് നിലച്ചപ്പോഴാണ് കെ.എസ്.എഫ്.ഇ അധികൃതര്‍ ചിട്ടി വിളിച്ചവരെ അന്വേഷിച്ചിറങ്ങിയത്. പരിശോധിച്ചപ്പോഴാണ് സ്ഥലം നാലേക്രയിലെ സ്ഥലത്തിനു പകരം കേന്ദ്ര സര്‍വ്വകലാശാലക്ക് സമീപമുള്ള സ്ഥലം കാട്ടിയാണ് വായ്പയെടുത്തതെന്ന് തെളിഞ്ഞത്. സംഘത്തില്‍ ഒരു വയനാട് സ്വദേശി ഉള്ളതായും സംശയിക്കുന്നു.

Related Articles
Next Story
Share it