ലെബനനില്‍ കൊല്ലപ്പെട്ടത് 500ലേറെ പേര്‍
ബെയ്‌റൂട്ട്/ടെല്‍അവീവ്: ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 513 പേര്‍. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിവരം. മരിച്ചവരില്‍ 24 കുട്ടികളുമുണ്ട്. ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായും ലബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ഹിസ്ബുല്ലയുടെ മൂന്നാമത്തെ കമാന്‍ഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുല്ലയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.അതിനിടെ ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുല്ലക്ക് നേരെയുള്ള […]

ബെയ്‌റൂട്ട്/ടെല്‍അവീവ്: ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 513 പേര്‍. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിവരം. മരിച്ചവരില്‍ 24 കുട്ടികളുമുണ്ട്. ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായും ലബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ഹിസ്ബുല്ലയുടെ മൂന്നാമത്തെ കമാന്‍ഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുല്ലയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുല്ലക്ക് നേരെയുള്ള ഇസ്രയേല്‍ യുദ്ധമുഖം തുറന്നതോടെ ഇടപെടലുമായി യു.എസ്. രംഗത്തെത്തി. സര്‍വ്വ സന്നാഹങ്ങളുമായി മിഡില്‍ ഇസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് യു.എസ്. 40,000 സൈനികര്‍ നിലവില്‍ പ്രദേശത്തുണ്ട്. ഇതിനുപുറമെയാണ് പുതിയ വിന്യാസം.
ലെബനില്‍ ജനങ്ങള്‍ മാറി നില്‍ക്കണമെന്നും തോക്കെടുക്കാതെ തങ്ങള്‍ക്ക് മറ്റ് വഴിയില്ലെന്നും നെതന്യാഹുവും വ്യക്തമാക്കി.
തെക്കന്‍ ലെബനനിലെയും ലെബനന്‍ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
അതേസമയം, ഹിസ്ബുല്ല ഇസ്രായേലിലെ അഞ്ചിടത്ത് ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇസ്രയേലിനോടും ഹിസ്ബുല്ലയോടും യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ലോകരാഷ്ട്രങ്ങള്‍ അഭ്യര്‍ഥിച്ചു.
ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ലെബനന്‍ ജനതയോട് ആവശ്യപ്പെട്ടു. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം വരും ദിവസങ്ങളില്‍ ആക്രമണം വര്‍ധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു.