നിയമം ലംഘിച്ചതിന് സൗദിയില്‍ പിടിയിലായ 1500ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു, നാടണഞ്ഞവരില്‍ മലയാളികളും

റിയാദ്: നിയമം ലംഘിച്ചതിന് സൗദിയില്‍ പിടിയിലായ 1500ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. സഊദി സര്‍ക്കാരിന്റെ അഞ്ചു വിമാനങ്ങളിലായാണ് വിവിധ സംസ്ഥാനക്കാരെ ഡെല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്. ഇഖാമ പുതുക്കാത്തവര്‍, ഹുറൂബായവര്‍, തൊഴില്‍ നിയമ ലംഘനം തുടങ്ങി വിവിധ നിയമലംഘനത്തിന്റെ പേരില്‍ പിടിയിലായവരാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. നാടണിഞ്ഞവരില്‍ 21 പേര്‍ മലയാളികളാണ്. നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരികയായിരുന്നു ഇവര്‍. വിവിധ നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെട്ട് തര്‍ഹീലുകളില്‍ കഴിഞ്ഞവരില്‍ ഏറ്റവും കൂടുതല്‍ യു.പി സ്വദേശികളാണ്. നൂറോളം മലയാളികളും കേന്ദ്രങ്ങളില്‍ […]

റിയാദ്: നിയമം ലംഘിച്ചതിന് സൗദിയില്‍ പിടിയിലായ 1500ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. സഊദി സര്‍ക്കാരിന്റെ അഞ്ചു വിമാനങ്ങളിലായാണ് വിവിധ സംസ്ഥാനക്കാരെ ഡെല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്. ഇഖാമ പുതുക്കാത്തവര്‍, ഹുറൂബായവര്‍, തൊഴില്‍ നിയമ ലംഘനം തുടങ്ങി വിവിധ നിയമലംഘനത്തിന്റെ പേരില്‍ പിടിയിലായവരാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. നാടണിഞ്ഞവരില്‍ 21 പേര്‍ മലയാളികളാണ്.

നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരികയായിരുന്നു ഇവര്‍. വിവിധ നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെട്ട് തര്‍ഹീലുകളില്‍ കഴിഞ്ഞവരില്‍ ഏറ്റവും കൂടുതല്‍ യു.പി സ്വദേശികളാണ്. നൂറോളം മലയാളികളും കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. നാട്ടിലെത്താനുള്ള രേഖകള്‍ എംബസി അധികൃതര്‍ ജയിലിലെത്തി നല്‍കി. പലരുടെയും കൈകളില്‍ പാസ്പോര്‍ട്ടുകളുണ്ടായിരുന്നില്ല. അവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. എംബസി സെക്കന്റ് സെക്രട്ടറി സുനില്‍കുമാര്‍, യൂസുഫ് കാക്കഞ്ചേരി എന്നീ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് രേഖകള്‍ നല്‍കിയത്.

ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ കുറവായതിനാല്‍ എംബസിയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് സഊദി അധികൃതര്‍ സൗജന്യ വിമാന യാത്രയൊരുക്കിയത്. അതേസമയം ഇഖാമ കാലാവധി അവസാനിച്ച് പുതുക്കാത്തവര്‍ക്കും ഹുറൂബായവര്‍ക്കും എംബസി ഇടപെട്ട് ഫൈനല്‍ എക്സിറ്റ് അടിച്ചു നല്‍കുന്നുണ്ട്. അതിന് ഓണ്‍ലൈന്‍ ആയി എംബസിയില്‍ അപേക്ഷ നല്‍കണം. എന്നാല്‍ ഇവര്‍ സ്വന്തം ടിക്കറ്റിലാണ് നാട്ടിലെത്തേണ്ടത്. തര്‍ഹീലില്‍ കഴിയുന്നവര്‍ക്ക് മാത്രമേ സൗജന്യ ടിക്കറ്റ് ലഭ്യമാവുകയുളളൂ.

Related Articles
Next Story
Share it