നരബലിക്കേസില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; സ്ത്രീകളെ കൊണ്ടുപോയത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാനാണെന്ന് വിശ്വസിപ്പിച്ച്, വാഗ്ദാനം ചെയ്തത് 10 ലക്ഷം രൂപ

കൊച്ചി: കേരളത്തെ നടുക്കത്തിലാഴ്ത്തിയ നരബലി കേസില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ലോട്ടറി വില്‍പ്പന തൊഴിലാളികളായ റോസ്ലിയും പത്മയുമാണ് നരബലിക്കിരയായത്. നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂര്‍ സ്വദേശി ഷാഫി സ്ത്രീകളെ തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പത്ത് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നായിരുന്നു വാഗ്ദാനം. വ്യത്യസ്ത ദിവസങ്ങളിലായാണ് റോസ്ലിയെയും പത്മയെയും കൊണ്ടുവന്നത്.തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം കട്ടിലില്‍ കിടത്തുകയും കൈകാലുകള്‍ കട്ടിലില്‍ കെട്ടിവെക്കുകയും ചെയ്തു. നീലച്ചിത്രം തുടങ്ങുന്നതിനാണെന്നാണ് ഇവരെ അറിയിച്ചത്. ഈ സമയത്ത് വൈദ്യന്‍ ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് സ്ത്രീകളുടെ […]

കൊച്ചി: കേരളത്തെ നടുക്കത്തിലാഴ്ത്തിയ നരബലി കേസില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ലോട്ടറി വില്‍പ്പന തൊഴിലാളികളായ റോസ്ലിയും പത്മയുമാണ് നരബലിക്കിരയായത്. നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂര്‍ സ്വദേശി ഷാഫി സ്ത്രീകളെ തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പത്ത് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നായിരുന്നു വാഗ്ദാനം. വ്യത്യസ്ത ദിവസങ്ങളിലായാണ് റോസ്ലിയെയും പത്മയെയും കൊണ്ടുവന്നത്.
തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം കട്ടിലില്‍ കിടത്തുകയും കൈകാലുകള്‍ കട്ടിലില്‍ കെട്ടിവെക്കുകയും ചെയ്തു. നീലച്ചിത്രം തുടങ്ങുന്നതിനാണെന്നാണ് ഇവരെ അറിയിച്ചത്. ഈ സമയത്ത് വൈദ്യന്‍ ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് സ്ത്രീകളുടെ തലക്കടിക്കുകയായിരുന്നു. പിന്നീട് കട്ടിലില്‍ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആദ്യം കഴുത്തറുത്തത് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സിദ്ധനായി കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത് ഷാഫയായിരുന്നു. ഒരു രാത്രി മുഴുവന്‍ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേല്‍പ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടിയത്.
റോസ്ലിയെയാണ് ഷാഫി ആദ്യം ദമ്പതികള്‍ക്ക് സമീപമെത്തിച്ചത്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് ഇയാള്‍ ഭഗവല്‍സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കല്‍ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ തന്നെയാണ് പിന്നീട് കൊച്ചിയില്‍ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്.

Related Articles
Next Story
Share it