കാസര്‍കോടിന്റെ വികസനത്തിന് കാര്‍ഷിക ടൂറിസം മേഖലകളില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യം-ഡോ. ഡി. സജിത് ബാബു
കാസര്‍കോട്: ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കി പ്രാഥമിക മേഖലയിലെ നിക്ഷേപമാണ് കാസര്‍കോട് ജില്ലയിലെ വ്യവസായ വികസനത്തിന് ഏറ്റവും അനിവാര്യമെന്ന് മുന്‍ ജില്ലാ കലക്ടറും ഭക്ഷ്യ സിവില്‍ സപ്ലൈസ് കമ്മീഷ്ണറുമായ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന്റെ കര്‍ട്ടന്‍ റെയസര്‍ പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കാര്‍ഷിക വികസനത്തിന് ഭൂമി ലഭ്യമാണ്. നിക്ഷേപത്തിന് താല്പര്യമുള്ള നിരവധിപേര്‍ ഇവിടെയുണ്ട്. അതിനാല്‍ മൂലധനവും ലഭ്യമാണ്. ജില്ലയില്‍ ആവശ്യത്തിന് […]
കാസര്‍കോട്: ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കി പ്രാഥമിക മേഖലയിലെ നിക്ഷേപമാണ് കാസര്‍കോട് ജില്ലയിലെ വ്യവസായ വികസനത്തിന് ഏറ്റവും അനിവാര്യമെന്ന് മുന്‍ ജില്ലാ കലക്ടറും ഭക്ഷ്യ സിവില്‍ സപ്ലൈസ് കമ്മീഷ്ണറുമായ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന്റെ കര്‍ട്ടന്‍ റെയസര്‍ പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കാര്‍ഷിക വികസനത്തിന് ഭൂമി ലഭ്യമാണ്. നിക്ഷേപത്തിന് താല്പര്യമുള്ള നിരവധിപേര്‍ ഇവിടെയുണ്ട്. അതിനാല്‍ മൂലധനവും ലഭ്യമാണ്. ജില്ലയില്‍ ആവശ്യത്തിന് […]
കാസര്‍കോട്: ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കി പ്രാഥമിക മേഖലയിലെ നിക്ഷേപമാണ് കാസര്‍കോട് ജില്ലയിലെ വ്യവസായ വികസനത്തിന് ഏറ്റവും അനിവാര്യമെന്ന് മുന്‍ ജില്ലാ കലക്ടറും ഭക്ഷ്യ സിവില്‍ സപ്ലൈസ് കമ്മീഷ്ണറുമായ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന്റെ കര്‍ട്ടന്‍ റെയസര്‍ പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കാര്‍ഷിക വികസനത്തിന് ഭൂമി ലഭ്യമാണ്. നിക്ഷേപത്തിന് താല്പര്യമുള്ള നിരവധിപേര്‍ ഇവിടെയുണ്ട്. അതിനാല്‍ മൂലധനവും ലഭ്യമാണ്. ജില്ലയില്‍ ആവശ്യത്തിന് തൊഴിലാളികളെയും ലഭിക്കും. ജില്ലയിലെ ജലസ്രോതസസ്സുകള്‍ സംരക്ഷിച്ചും ജലസുരക്ഷ ഉറപ്പുവരുത്തിയും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദ്വിതീയ ത്രിതീയ മേഖലകളെക്കാള്‍ പ്രാഥമിക മേഖലയ്ക്കാണ് ജില്ലയില്‍ വികസന സാധ്യത കൂടുതല്‍.
ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ ഫലപ്രദമായി ഉപയോഗിച്ച് ടൂറിസം വ്യവസായത്തിന് നിക്ഷേപത്തിന് ഏറെ സാധ്യതകള്‍ ഉണ്ടെന്നും ഡോ. ഡി. സജിത്ബാബു പറഞ്ഞു. ആശയപരമായി വ്യവസായമായി കാണുന്നില്ലെങ്കിലും ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളിലും ജില്ലയില്‍ നിക്ഷപിക്കുന്നത് ഏറെ ഗുണകരമാകും. മംഗലാപുരത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും നിക്ഷേപം നടത്തുന്ന കാസര്‍കോട്ടുകാര്‍ കാസര്‍കോടിന്റ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ജില്ലയ്ക്ക് പുരോഗമിക്കാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിശാലമായ ചെങ്കല്‍ പാറകളെ ഫലഭൂയിഷ്ടമായ മണ്ണാക്കി മാറ്റാനാവും. ഇതിന് കയര്‍ ടെക്നോളജി സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ പ്രോത്സാഹിക്കണം. ടൂറിസം മേഖലയില്‍ സമഗ്ര വികസനവും സാധ്യമാക്കണം.
അടക്ക, കശുവണ്ടി, കല്ലുമ്മക്കായ മേഖലകളില്‍ നിക്ഷേപ സാധ്യത കൂടുതലാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും ആനുകൂല്യങ്ങള്‍ നല്‍കിയും ജില്ലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനാവശ്യമായ പരിഗണനകള്‍ ജില്ലാ പഞ്ചായത്ത് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെരിയയില്‍ അമ്പത് കോടി രൂപ ചെലവില്‍ കാര്‍ഷികോത്പന്ന വിപണനത്തിന് വിപുലമായ കേന്ദ്രം യാഥാര്‍ഥ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി നബാര്‍ഡിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും തേടും. പ്ലാന്റേഷന്‍ കോര്‍പറേഷനുമായി ധാരണാപത്രം ഒപ്പുവെക്കും.
നവീനമായ പദ്ധതി ആവിഷ്‌കരിച്ച് യാഥാര്‍ത്ഥ്യമാക്കാന്‍ തുടങ്ങുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ അതിന് തടസ്സം നില്‍ക്കുന്നത് ജില്ലയുടെ പൊതുവായവികസനത്തിന് തടസ്സമാകുന്നു. ഇത് പരിഹരിക്കപ്പെടണം. എല്ലാ മേഖലയിലെയും നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രാദേശിക സമിതികളുടെ നേതൃത്തില്‍ ജില്ലയിലെ എല്ലാ നദീതടങ്ങളെയും പുനരുജ്ജീവിപ്പിച്ച് ജലസംരക്ഷണം ഉറപ്പ് വരുത്തും.ഇതിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കും . ആരോഗ്യ മേഖലയില്‍് സ്വകാര്യ പങ്കാളിത്തം ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിച്ച് ജില്ലാ പഞ്ചായത്ത് സഹായം നല്‍കും. കേന്ദ്ര സര്‍വകലാശാരലയിലെ വിദ്യാര്‍ഥികളെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് ആഗോള നിക്ഷേപ സംഗമത്തിന്റെ ഒരുക്കങ്ങള്‍ നടത്തുമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ മോഡറേറ്ററായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ , നിക്ഷേപകര്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു
നേരത്തെ കാര്‍ഷിക കാസര്‍കോട് എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോ. സി തമ്പാന്‍. വ്യവസായ കാസര്‍കോട് എന്ന വിഷയത്തില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, ബാങ്കിംഗ് കാസര്‍കോട് എന്ന വിഷയത്തില്‍ നബാര്‍ഡ് ഡിജിഎം കെ ബി ദിവ്യ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള ജില്ലാ പഞ്ചായത്ത് അംഗങ്ങലായ ഷൈലജ ഭട്ട്, ജോമോന്‍ ജോസ്, എന്നിവര്‍ മോഡറേറ്റര്‍മാരായി. വിവിധ മേഖലകളിലെ വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ പ്രഖ്യാപിച്ച വ്യവസായ - പ്രവാസി - സംരംഭകത്വ- നിക്ഷേപ സൗഹൃദ ജില്ലയ്ക്കു വേണ്ടിയുള്ള കൂട്ടായ്മയ്ക്ക് രൂപീകരണം എന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാകുകയാണ്. ഭാവിയില്‍ വിപുലമായ ആഗോള പ്രവാസി നിക്ഷേപ സംരംഭക മീറ്റും കൂട്ടായ്മയും ആരംഭിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്എന്ന നിലയിലാണ് ജില്ലയിലെ വ്യവസായ പ്രമുഖരും സംരംഭകരും പങ്കെടുത്ത കെ എല്‍ 14 ഗ്ലോബല്‍ സമ്മിറ്റ് 2022-2023 സംഘടിപ്പിച്ചത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജീവാസ് മാനസ് ഓഡിറ്റോറിയത്തിലായിരുന്നു സംഗമം.