സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്; കടകള്‍ രാത്രി 8 മണി വരെ തുറക്കാം
കാസര്‍കോട്: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. പെരുന്നാള്‍ പ്രമാണിച്ചും വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നുമാണ് ഇളവ് വരുത്താന്‍ തീരുമാനമായത്. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ സംബന്ധിച്ചത്. വ്യാഴാഴ്ച മുതല്‍ വ്യാപാരികള്‍ അനിശ്ചിത കാല സമരത്തിന് ആലോചിക്കുന്നതിനിടെയാണ് അവലോകന യോഗത്തില്‍ വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായത്. ഡി. കാറ്റഗറി ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി 8മണി വരെ കടകള്‍ തുറക്കാം. ഡി. കാറ്റഗറിയില്‍ രാത്രി […]

കാസര്‍കോട്: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. പെരുന്നാള്‍ പ്രമാണിച്ചും വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നുമാണ് ഇളവ് വരുത്താന്‍ തീരുമാനമായത്. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ സംബന്ധിച്ചത്. വ്യാഴാഴ്ച മുതല്‍ വ്യാപാരികള്‍ അനിശ്ചിത കാല സമരത്തിന് ആലോചിക്കുന്നതിനിടെയാണ് അവലോകന യോഗത്തില്‍ വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായത്. ഡി. കാറ്റഗറി ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി 8മണി വരെ കടകള്‍ തുറക്കാം. ഡി. കാറ്റഗറിയില്‍ രാത്രി 7 മണിവരെ തുറക്കാം.
ബാങ്കുകള്‍ക്ക് എല്ലാദിവസവും പ്രവര്‍ത്തിക്കാം. വാരാന്ത്യ ലോക്ഡൗണ്‍ നിലവിലുള്ളതുപോലെ തന്നെ തുടരും. ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 15 ന് താഴെയുള്ള സ്ഥലങ്ങളിലാണ് ഇളവ്. ടി.പി.ആര്‍. നിരക്ക് 10ല്‍ കുറയാത്ത സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചിട്ടില്ലെന്നും നാളെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്ന് വ്യാപാരി വ്യവസായീ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ പറഞ്ഞു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കടകള്‍ തുറക്കുമ്പോള്‍ എല്ലായിടത്തും അഭൂതപൂര്‍വ്വമായ തിരക്കാണ് ഉണ്ടാവുന്നത്.
ഇത് കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ കാരണമാകുമെന്ന തിരിച്ചറിവും ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണമായി. പൊതു ഗതാഗതം സംബന്ധിച്ച് നിലവിലുള്ള സ്ഥിതി തന്നെ തുടരും.
ഒറ്റ അക്ക, ഇരട്ട അക്ക നമ്പറുള്ള ബസുകള്‍ ഒന്നിടവിട്ട് ഓടിക്കാം. ബാങ്കുകളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിന് പരിഹാരം കാണുന്നതിനാണ് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അവലോകനം നിലവിലുള്ളത്‌പോലെ തന്നെ എല്ലാ ബുധനാഴ്ചയും തുടരും. എ, ബി കാറ്റഗറിയില്‍പ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്താനും തീരുമാനിച്ചു.