കുമ്പള: മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മോര്‍ബിഡിറ്റി മാനേജ്മെന്റ് പരിശീലനം നല്കി. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ദിവാകരറൈ ഉദ്ഘാടനം ചെയ്തു. 2023നോട് കൂടി ജില്ലയില്‍ നിന്നും മന്തുരോഗം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വൃക്ഷണ വീക്കം പരിഹരിക്കുന്നതിനുള്ള ഓപ്പറേഷന് സൗജന്യമായി നടത്തികൊടുക്കും. കുമ്പള, മധൂര്‍, പുത്തിഗെ, ബദിയടുക്ക, എണ്‍മകജെ, കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പി.എച്ച്.എന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ.പി.എച്ച്.എന്‍, നേഴ്സിംഗ് ഓഫീസര്‍, പാലിയേറ്റീവ് നേഴ്സ്, ആശാ ലീഡര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ജില്ലാ പ്രാണിജന്യ വിഭാഗം ബയോളജിസ്റ്റ് ഇ. രാധാകൃഷ്ണന് ക്ലാസെടുത്തു. ഡോ.നാരായണ പ്രദീപ് അധ്യക്ഷത വഹിച്ചു. ഡോ.സയ്യദ് സുഹൈബ് തങ്ങള്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷാമോള്‍ എന്നിവര്‍ പ്രസംഗിച്ചു.