പുത്തൂരില്‍ ബജ്‌റംഗ്ദളിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കോളേജ് വിദ്യാര്‍ഥി ആസ്പത്രിയില്‍; അക്രമം സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കുടിച്ചതിന്

പുത്തൂര്‍: പുത്തൂരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ കോളേജ് വിദ്യാര്‍ഥിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം പി.യു വിദ്യാര്‍ഥിയും മാരിയല്‍ കടുമന സ്വദേശിയുമായ മുഹമ്മദ് പാരിഷി(18)നാണ് മര്‍ദ്ദനമേറ്റത്. മുഹമ്മദ് പുത്തൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.ചൊവ്വാഴ്ച വൈകിട്ട് സഹപാഠിയും ഇതരമതസ്ഥയുമായ പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നതിനിടെ മുഹമ്മദിനെ കടയിലേക്ക് ഇരച്ചുകയറിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. മുഹമ്മദിന്റെ പരാതിയില്‍ പതിനഞ്ചോളം വരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തു.സഹപാഠിയായ പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒരു പാര്‍ലറില്‍ പോയി ജ്യൂസ് കുടിച്ചതെന്നും ഇതിനിടെ ഇരുമ്പ് വടി, […]

പുത്തൂര്‍: പുത്തൂരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ കോളേജ് വിദ്യാര്‍ഥിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം പി.യു വിദ്യാര്‍ഥിയും മാരിയല്‍ കടുമന സ്വദേശിയുമായ മുഹമ്മദ് പാരിഷി(18)നാണ് മര്‍ദ്ദനമേറ്റത്. മുഹമ്മദ് പുത്തൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് സഹപാഠിയും ഇതരമതസ്ഥയുമായ പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നതിനിടെ മുഹമ്മദിനെ കടയിലേക്ക് ഇരച്ചുകയറിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. മുഹമ്മദിന്റെ പരാതിയില്‍ പതിനഞ്ചോളം വരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തു.
സഹപാഠിയായ പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒരു പാര്‍ലറില്‍ പോയി ജ്യൂസ് കുടിച്ചതെന്നും ഇതിനിടെ ഇരുമ്പ് വടി, വാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ചുകടന്ന സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും മുഹമ്മദിന്റെ പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it