സദാചാരഗുണ്ടാ ആക്രമണത്തിന് ഇരയായ കാസര്‍കോട്ടെ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം; കമ്മീഷണര്‍ക്ക് പരാതി നല്‍കി

മംഗളൂരു: ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ സദാചാരഗുണ്ടാ അക്രമണത്തിന് ഇരയായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദ്ദനമേറ്റു. സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് വിദ്യാര്‍ഥി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വിദ്യാര്‍ത്ഥി ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി ഗൗരവമായി പരിഗണിച്ച് അന്വേഷണം നടത്തുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ അതിക്രമം നടത്തിയതായി കണ്ടെത്തിയാല്‍ കര്‍ശന […]

മംഗളൂരു: ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ സദാചാരഗുണ്ടാ അക്രമണത്തിന് ഇരയായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദ്ദനമേറ്റു. സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് വിദ്യാര്‍ഥി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വിദ്യാര്‍ത്ഥി ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി ഗൗരവമായി പരിഗണിച്ച് അന്വേഷണം നടത്തുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ അതിക്രമം നടത്തിയതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥി കമ്മീഷണര്‍ക്ക് നല്‍കിയ പരാതി ഇപ്രകാരമാണ്-സോമേശ്വരം ബീച്ചില്‍ വെച്ച് ഞാനുള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. പ്രതികളെ അന്വേഷിക്കുന്നതിനിടെ ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എന്നെ സ്റ്റേഷനിലേക്ക് വിളിച്ച് ഒരു ശൂന്യമായ പേപ്പറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഈ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു.
മംഗളൂരു നഗരത്തിലെ ഒരു പാരാ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും കാസര്‍കോട് സ്വദേശികളുമായ മൂന്ന് വിദ്യാര്‍ഥികള്‍ ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം വിനോദയാത്രയുടെ ഭാഗമായി ജൂണ്‍ ഒന്നിന് വൈകുന്നേരം സോമേശ്വര്‍ ബീച്ചിലേക്ക് പോയിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ പോയതിന്റെ പേരില്‍ ഒരു സംഘം കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ക്കുനേരെ സദാചാര അക്രമം നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it