കുടകില്‍ കോളേജ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെ പര്‍ദ കൈമാറുന്നതിനിടെ അക്രമിച്ചു; സംഘപരിവാര്‍പ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍, പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ കേസില്‍ 40 പ്രതികള്‍

മടിക്കേരി: കുടക് ജില്ലയില്‍ കോളേജ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെ പര്‍ദ കൈമാറുന്നതിനിടെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ 40 ഓളം പേര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. സംഘപരിവാര്‍ പ്രവര്‍ത്തകരായ പ്രജ്വല്‍, കൗശിക് എന്നിവരെ അറസ്റ്റ് ചെയ്തു. കുടക് ജില്ലയിലെ സോംവാര്‍പേട്ട് താലൂക്കിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് കെആര്‍സി സര്‍ക്കിളിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടികള്‍ അക്രമത്തിനിരയായത്. സ്വകാര്യ കോളേജിലെ ക്ലാസില്‍ കയറുമ്പോള്‍ പര്‍ദ ധരിക്കാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളതിനാല്‍ ഒരു പെണ്‍കുട്ടി തന്റെ പര്‍ദ അഴിച്ച് […]

മടിക്കേരി: കുടക് ജില്ലയില്‍ കോളേജ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെ പര്‍ദ കൈമാറുന്നതിനിടെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ 40 ഓളം പേര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. സംഘപരിവാര്‍ പ്രവര്‍ത്തകരായ പ്രജ്വല്‍, കൗശിക് എന്നിവരെ അറസ്റ്റ് ചെയ്തു. കുടക് ജില്ലയിലെ സോംവാര്‍പേട്ട് താലൂക്കിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് കെആര്‍സി സര്‍ക്കിളിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടികള്‍ അക്രമത്തിനിരയായത്. സ്വകാര്യ കോളേജിലെ ക്ലാസില്‍ കയറുമ്പോള്‍ പര്‍ദ ധരിക്കാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളതിനാല്‍ ഒരു പെണ്‍കുട്ടി തന്റെ പര്‍ദ അഴിച്ച് മറ്റൊരു പെണ്‍കുട്ടിയെ ഏല്‍പ്പിച്ചിരുന്നു. പര്‍ദയുമായി പോയ പെണ്‍കുട്ടിക്ക് പിന്നീട് കോളേജില്‍ പോകാന്‍ അസൗകര്യമുണ്ടായതിനാല്‍ കൈമാറ്റത്തിനായി വേറൊരു പെണ്‍കുട്ടിയെ ഏല്‍പ്പിച്ചു. ഈ പെണ്‍കുട്ടി വൈകിട്ട് കോളേജിന് സമീപത്തെത്തി പെണ്‍കുട്ടിക്ക് പര്‍ദ കൈമാറുന്നതിനിടെ 40 ഓളം പേര്‍ സംഘടിച്ചെത്തി രണ്ട് പെണ്‍കുട്ടികളെയും ക്രൂരമായി മര്‍ദിക്കുകയും പര്‍ദ വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം തിരിച്ചുപോയത്. അക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും തുടര്‍ന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it