ഉള്ളാള്‍ ബീച്ചില്‍ കാസര്‍കോട് സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; ഏഴുപേര്‍ അറസ്റ്റില്‍

മംഗളൂരു: വിനോദയാത്രയുടെ ഭാഗമായി ഉള്ളാള്‍ ബീച്ചിലെത്തിയ കാസര്‍കോട് സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാരഗുണ്ടാ അക്രമണം. മംഗളൂരു നഗരത്തിലെ ഒരു പാരാമെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളും കാസര്‍കോട് സ്വദേശികളുമായ മൂന്ന് യുവാക്കളെയാണ് സദാചാരഗുണ്ടാസംഘം മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോമേശ്വരബീച്ചില്‍ വെച്ചാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഇവര്‍ നടന്നുപോകുന്നത് നിരീക്ഷിച്ച സംഘം ഇവരെ പിന്തുടര്‍ന്ന് കടല്‍ത്തീരത്ത് വച്ച് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ മെഡിക്കല്‍ വിദ്യാര്‍ഥികളെ ദേര്‍ളക്കട്ട ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനികളെ സംഘം ഭീഷണിപ്പെടുത്തി […]

മംഗളൂരു: വിനോദയാത്രയുടെ ഭാഗമായി ഉള്ളാള്‍ ബീച്ചിലെത്തിയ കാസര്‍കോട് സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാരഗുണ്ടാ അക്രമണം. മംഗളൂരു നഗരത്തിലെ ഒരു പാരാമെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളും കാസര്‍കോട് സ്വദേശികളുമായ മൂന്ന് യുവാക്കളെയാണ് സദാചാരഗുണ്ടാസംഘം മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോമേശ്വരബീച്ചില്‍ വെച്ചാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഇവര്‍ നടന്നുപോകുന്നത് നിരീക്ഷിച്ച സംഘം ഇവരെ പിന്തുടര്‍ന്ന് കടല്‍ത്തീരത്ത് വച്ച് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ മെഡിക്കല്‍ വിദ്യാര്‍ഥികളെ ദേര്‍ളക്കട്ട ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനികളെ സംഘം ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയായിരുന്നു.
ഭയന്നുപോയ വിദ്യാര്‍ത്ഥിനികള്‍ നാട്ടിലേക്ക് തിരിച്ചുപോയി. സംഭവത്തെ തുടര്‍ന്ന് സോമേശ്വര്‍ കടല്‍ത്തീരത്ത് ഉള്ളാള്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
മെഡിക്കല്‍ വിദ്യാര്‍ഥികളായ യുവാക്കളെ അക്രമിച്ചതിനും സദാചാരഗുണ്ടായിസത്തിനും കേസെടുത്ത ഉള്ളാള്‍ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഉള്ളാള്‍ ബസ്തിപടുപ്പ് സ്വദേശി യതീഷ്, ഉച്ചില സ്വദേശി സച്ചിന്‍, തലപ്പാടി സ്വദേശികളായ മോക്ഷിത്ത്, സുഹാന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. നാലുപേരും നല്‍കിയ വിവരമനുസരിച്ച് പിന്നീട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് തിരച്ചില്‍ തുടരുകയാണ്.
മെഡിക്കല്‍ വിദ്യാര്‍ഥികളായ മൂന്ന് യുവാക്കള്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളോടൊപ്പം നടന്നുപോകുന്നത് കണ്ടതോടെ പ്രകോപിതരായ സംഘം ഇവരെ പിന്തുടരുകയും അക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിരയായ യുവാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികളും മലയാളികളാണ്. സംഭവത്തെക്കുറിച്ച് പൊലീസ് രണ്ട് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it