കായിക രംഗത്ത് മൂസാ ശരീഫിന്റെ സംഭാവന അംഗീകരിക്കപ്പെടേണ്ടത് തന്നെ-ജഗദീഷ് കുമ്പള

മൊഗ്രാല്‍: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിലെ സാഹസികതയുടെ തോഴന്‍ മൂസാ ഷെരീഫിനെ മൊഗ്രാല്‍ ദേശീയ വേദി അനുമോദിച്ചു. ദേശീയ കായിക രംഗത്ത് മോട്ടോര്‍ സ്‌പോര്‍ട്‌സ് ലൂടെ മൂസാ ശരീഫ് രാജ്യത്തിന് നല്‍കിയ സംഭാവന വലുതാണെന്നും, ഇത് അംഗീകരിക്കപ്പെടേണ്ടതാ ണെന്നും മുന്‍ ദേശീയ കബഡി താരം ജഗദീഷ് കുമ്പള അഭിപ്രായപ്പെട്ടു. ജഗദീഷ് കുമ്പളയെ ദേശീയ വേദിക്ക് വേണ്ടി കുമ്പള പഞ്ചായത്ത് അംഗം സി.എം മുഹമ്മദ് ഷാള്‍ അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വൈസ് […]

മൊഗ്രാല്‍: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിലെ സാഹസികതയുടെ തോഴന്‍ മൂസാ ഷെരീഫിനെ മൊഗ്രാല്‍ ദേശീയ വേദി അനുമോദിച്ചു. ദേശീയ കായിക രംഗത്ത് മോട്ടോര്‍ സ്‌പോര്‍ട്‌സ് ലൂടെ മൂസാ ശരീഫ് രാജ്യത്തിന് നല്‍കിയ സംഭാവന വലുതാണെന്നും, ഇത് അംഗീകരിക്കപ്പെടേണ്ടതാ ണെന്നും മുന്‍ ദേശീയ കബഡി താരം ജഗദീഷ് കുമ്പള അഭിപ്രായപ്പെട്ടു. ജഗദീഷ് കുമ്പളയെ ദേശീയ വേദിക്ക് വേണ്ടി കുമ്പള പഞ്ചായത്ത് അംഗം സി.എം മുഹമ്മദ് ഷാള്‍ അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. എം. മാഹിന്‍ മാസ്റ്റര്‍, കുത്തിരിപ്പ് മുഹമ്മദ്, ടി.കെ ജാഫര്‍, എം.എം റഹ്‌മാന്‍, വിജയകുമാര്‍, മുഹമ്മദ് സ്മാര്‍ട്ട്, റിയാസ് കരീം, അഷ്റഫ് പെര്‍വാഡ്, മുഹമ്മദ് മൊഗ്രാല്‍, എച്ച്.എം കരീം, അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.എ ജലാല്‍, എം.എസ് മുഹമ്മദ് കുഞ്ഞി, റസാഖ് കൊപ്പളം, കുഞ്ഞ് ഗോവ, അബ്ദുല്‍ ഖാദര്‍ കുത്ത്ബി നഗര്‍, ടി.പി അനീസ് സംസാരിച്ചു. എം.എ മൂസ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it