യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിന്റെ രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ്-സനീം സാനി സഖ്യത്തിന് വിജയം

ദുബായ്: ഉമ്മുല്‍ ഖുയൂനില്‍ നടന്ന യു.എ.ഇ കാര്‍റാലി ചാമ്പ്യന്‍ഷിന്റെ (ഫ്രണ്ട് വീല്‍ ഡ്രൈവ്) രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ് വെന്നിക്കൊടി പാറിച്ചതോടെ മൂന്ന് ആഴ്ചകളില്‍ തുടര്‍ച്ചയായി റാലി വിജയം നേടുന്ന താരമായി മൂസാ ഷരീഫ് മാറി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഗൗരവ് ഗില്ലുമൊത്ത് ദേശീയ കാര്‍ റാലി കിരീടവും മുജീബ് റഹ്‌മാനോടൊപ്പം ചേര്‍ന്ന് റാലി ഡി ഹംപി ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ സനീം സാനിയോടൊപ്പം ചേര്‍ന്ന് യു.എ.ഇ കാര്‍റാലി ചാമ്പ്യന്‍ഷിന്റെ രണ്ടാം റൗണ്ടില്‍ ഇന്നലെ മികച്ച […]

ദുബായ്: ഉമ്മുല്‍ ഖുയൂനില്‍ നടന്ന യു.എ.ഇ കാര്‍റാലി ചാമ്പ്യന്‍ഷിന്റെ (ഫ്രണ്ട് വീല്‍ ഡ്രൈവ്) രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ് വെന്നിക്കൊടി പാറിച്ചതോടെ മൂന്ന് ആഴ്ചകളില്‍ തുടര്‍ച്ചയായി റാലി വിജയം നേടുന്ന താരമായി മൂസാ ഷരീഫ് മാറി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഗൗരവ് ഗില്ലുമൊത്ത് ദേശീയ കാര്‍ റാലി കിരീടവും മുജീബ് റഹ്‌മാനോടൊപ്പം ചേര്‍ന്ന് റാലി ഡി ഹംപി ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു.
തൃശ്ശൂര്‍ സ്വദേശിയായ സനീം സാനിയോടൊപ്പം ചേര്‍ന്ന് യു.എ.ഇ കാര്‍റാലി ചാമ്പ്യന്‍ഷിന്റെ രണ്ടാം റൗണ്ടില്‍ ഇന്നലെ മികച്ച വിജയം നേടിയതോടെയാണ് മൂസാ ഷരീഫ് ഹാട്രിക്ക് നേട്ടം കൈവരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്ത യു.എ.ഇ റാലിയുടെ രണ്ടാം റൗണ്ടിലെ തകര്‍പ്പന്‍ ജയം ഈ സഖ്യത്തിന്റെ കിരീട സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇനി മൂന്ന് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്.
ഇതിനകം നാല് തവണ മൂസാ ഷരീഫ്-സനീം സാനി സഖ്യം യു.എ.ഇ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. ഫോര്‍ഡ് ഫീസ്റ്റ കാര്‍ ഉപയോഗിച്ചാണ് ഈ സഖ്യം ഉമ്മുല്‍ ഖുയൂനില്‍ വിജയം നേടിയത്. 115 കിലോ മീറ്റര്‍ ദൈര്‍ഘ്യവും 6 സ്‌പെഷ്യല്‍ സ്റ്റേജുകളുമടങ്ങിയതായിരുന്നു റാലി.
ഏഴ് തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസ.

Related Articles
Next Story
Share it