മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മൂല നാരായണന്‍ നായര്‍ അന്തരിച്ചു

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ മുളിയാറിലെ മൂല നാരായണന്‍നായര്‍(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു മരണം. 1988 മുതല്‍ 95 വരെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. പിന്നീട് ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കാസര്‍കോട് കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. കര്‍ഷകന്‍ കൂടിയായിരുന്നു. ഭാര്യ: ശ്യാമള. മക്കള്‍: സിന്ധു […]

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ മുളിയാറിലെ മൂല നാരായണന്‍നായര്‍(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു മരണം. 1988 മുതല്‍ 95 വരെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. പിന്നീട് ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കാസര്‍കോട് കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. കര്‍ഷകന്‍ കൂടിയായിരുന്നു. ഭാര്യ: ശ്യാമള. മക്കള്‍: സിന്ധു (അബൂദാബി), ശ്രീപ്രസാദ് (എഞ്ചിനീയര്‍, നെതര്‍ലാന്റ്). സഹോദരങ്ങള്‍: ഡോ. എം.കെ നായര്‍ (റിട്ട. ഡയറക്ടര്‍ സി.പി.സി.ആര്‍.ഐ കാസര്‍കോട്), പരേതരായ രാഘവന്‍ നായര്‍, ശ്രീധരന്‍ നായര്‍, കൃഷണന്‍, നാരായണി, കാര്‍ത്യായനി.

Related Articles
Next Story
Share it