ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ബെഹ്‌റക്കും മനോജ് എബ്രഹാമിനും മനസിലായില്ലെ? അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരവസ്തു തട്ടിപ്പ് കേസില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിനെതിരെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ബെഹ്‌റക്കും മനോജ് എബ്രഹാമിനും മനസിലായില്ലേയെന്ന് ചോദിച്ച കോടതി മോന്‍സന്റെ വീട്ടില്‍ പോയ ഇവര്‍ക്ക് പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്നും ആരാഞ്ഞു. കേസില്‍ ഐ ജി ലക്ഷ്മണയുടെ റോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്ന് കോടതി നിരീക്ഷിച്ചു. മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമല്ല അറിയേണ്ടതെന്നും ഡി ജി പിയുടെ […]

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരവസ്തു തട്ടിപ്പ് കേസില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിനെതിരെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ബെഹ്‌റക്കും മനോജ് എബ്രഹാമിനും മനസിലായില്ലേയെന്ന് ചോദിച്ച കോടതി മോന്‍സന്റെ വീട്ടില്‍ പോയ ഇവര്‍ക്ക് പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്നും ആരാഞ്ഞു.
കേസില്‍ ഐ ജി ലക്ഷ്മണയുടെ റോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്ന് കോടതി നിരീക്ഷിച്ചു. മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമല്ല അറിയേണ്ടതെന്നും ഡി ജി പിയുടെ സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എ ഡി ജി പിയെയും ഡി ജി പിയെയും ആരാണ് മോന്‍സണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
2019 മെയ് 11നാണ് മോന്‍സണിനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് എ ഡി ജി പി ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോന്‍സണ്‍ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. മോന്‍സനെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നല്‍കി. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ കേസ് പോലീസ് അന്വേഷിച്ചാല്‍ മതിയാകുമോ എന്നും കോടതി ചോദിച്ചു. മോന്‍സനെതിരായി മുന്‍ ഡി ജി പി ഇന്റലിജന്‍സിന് അയച്ച കത്തുള്‍പ്പെടെ ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് ഹൈക്കോടതി നവംബര്‍ 11 ന് വീണ്ടും പരിഗണിക്കും.