ഉത്തരകന്നഡ ജില്ലയില്‍ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആണ്‍കുരങ്ങ് ഉപദ്രവിക്കുന്നു; മര്‍ക്കടമുഷ്ടിയില്‍ ഞെരിഞ്ഞത് പത്ത് യുവതികള്‍, പിടികൂടാന്‍ നാട്ടുകാരും വനപാലകരും തീവ്രശ്രമത്തില്‍
ഉത്തരകന്നഡ: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആണ്‍കുരങ്ങ് ഉപദ്രവിക്കുന്നു. ഏതെങ്കിലും മരത്തില്‍ പതുങ്ങിയിരിക്കുന്ന കുരങ്ങ് സ്ത്രീകളെ കാണുന്ന മാത്രയില്‍ ചാടിയിറങ്ങി അക്രമിക്കുകയാണ്. കൂട്ടത്തോടെ പോകുന്ന സ്ത്രീകളെ ഒന്നും ചെയ്യില്ല. എന്നാല്‍ ഒറ്റക്ക് പോകുന്ന സ്ത്രീയെ വെറുതെ വിടില്ല. ഇതിനകം പത്ത് യുവതികള്‍ക്ക് കുരങ്ങന്റെ അതിക്രമത്തിലും ബലപ്രയോഗത്തിലും പരിക്കേറ്റു. അങ്കോളയ്ക്കടുത്തുള്ള ബബ്രുവാഡ ഗ്രാമത്തില്‍ ഒരാഴ്ചയായി ആണ്‍കുരങ്ങിന്റെ പരാക്രമം കാരണം യുവതികള്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഗ്രാമത്തിലെ […]

ഉത്തരകന്നഡ: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആണ്‍കുരങ്ങ് ഉപദ്രവിക്കുന്നു. ഏതെങ്കിലും മരത്തില്‍ പതുങ്ങിയിരിക്കുന്ന കുരങ്ങ് സ്ത്രീകളെ കാണുന്ന മാത്രയില്‍ ചാടിയിറങ്ങി അക്രമിക്കുകയാണ്. കൂട്ടത്തോടെ പോകുന്ന സ്ത്രീകളെ ഒന്നും ചെയ്യില്ല. എന്നാല്‍ ഒറ്റക്ക് പോകുന്ന സ്ത്രീയെ വെറുതെ വിടില്ല. ഇതിനകം പത്ത് യുവതികള്‍ക്ക് കുരങ്ങന്റെ അതിക്രമത്തിലും ബലപ്രയോഗത്തിലും പരിക്കേറ്റു. അങ്കോളയ്ക്കടുത്തുള്ള ബബ്രുവാഡ ഗ്രാമത്തില്‍ ഒരാഴ്ചയായി ആണ്‍കുരങ്ങിന്റെ പരാക്രമം കാരണം യുവതികള്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഗ്രാമത്തിലെ സ്ത്രീകള്‍ കൈയില്‍ വടിയുമായി നടക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കുട്ടികളെ കുരങ്ങ് അക്രമിക്കുമെന്ന് ഭയന്ന് വീടിന് പുറത്ത് വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. ഗ്രാമവാസികള്‍ അവരുടെ ജോലി ഉപേക്ഷിച്ച് കുരങ്ങിനെ പിടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്ന് കുരങ്ങിനെ കുടുക്കാനുള്ള തീവ്രശ്രമത്തിലാണ്.