മെഹബൂബ മുഫ്തിക്ക് ഇ.ഡി നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഇ.ഡി നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡെല്‍ഹി ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 50ാം വകുപ്പ് ചുമത്തിയത് ചോദ്യം ചെയ്താണ് മെഹബൂബ മുഫ്തി കോടതിയെ സമീപിച്ചത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുകയാണെന്നും മുഫ്തി ആരോപിച്ചു. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കേസിന്റെ വാദം ഏപ്രില്‍ 16 ലേക്ക് മാറ്റി. കേസില്‍ […]

ന്യൂഡെല്‍ഹി: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഇ.ഡി നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡെല്‍ഹി ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 50ാം വകുപ്പ് ചുമത്തിയത് ചോദ്യം ചെയ്താണ് മെഹബൂബ മുഫ്തി കോടതിയെ സമീപിച്ചത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുകയാണെന്നും മുഫ്തി ആരോപിച്ചു.

ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കേസിന്റെ വാദം ഏപ്രില്‍ 16 ലേക്ക് മാറ്റി. കേസില്‍ ഇ.ഡി പ്രതിയാക്കുമെന്ന് ഭയപ്പെടുന്നുവെന്നും മെഹബൂബ മുഫ്തി ഹരജിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കരുതല്‍ തടങ്കലില്‍ നിന്ന് മോചിതനായത് മുതല്‍ തന്റെ പരിചയക്കാര്‍ക്കും കുടുംബസുഹൃത്തുക്കള്‍ക്കുമെതിരെ പോലും കേന്ദ്രം ശത്രുതാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയെന്നും അവര്‍ ആരോപിച്ചു.

Related Articles
Next Story
Share it