മണിചെയിന്‍ കമ്പനി മഞ്ചേശ്വരത്ത് നിന്ന് തട്ടിയത് കോടികള്‍; തട്ടിപ്പ് നടത്തിയവര്‍ക്കായി വലവിരിച്ച് പൊലീസ്, അന്വേഷണത്തിന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്

കാസര്‍കോട്: മണിചെയിന്‍ കമ്പനി മഞ്ചേശ്വരത്തെ നിരവധി പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു. നിക്ഷേപതുകയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മൈ ക്ലബ്ബ് ട്രേഡേര്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് നിക്ഷേപതട്ടിപ്പ് നടത്തിയത്. മലേഷ്യന്‍ കമ്പനി സ്‌കീം എന്നുപറഞ്ഞാണ് ഏജന്റുമാര്‍ മുഖേന മൈ ക്ലബ്ബ് ട്രേഡേര്‍സിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 450 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം ഇത്രയും തുക നിക്ഷേപിച്ചവര്‍ക്ക് ലക്ഷങ്ങള്‍ ലഭിച്ചു. ഇവര്‍ മറ്റുള്ളവരെ ഏജന്റുമാരായി ചേര്‍ത്തതോടെ നിക്ഷേപകരുടെ […]

കാസര്‍കോട്: മണിചെയിന്‍ കമ്പനി മഞ്ചേശ്വരത്തെ നിരവധി പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു. നിക്ഷേപതുകയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മൈ ക്ലബ്ബ് ട്രേഡേര്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് നിക്ഷേപതട്ടിപ്പ് നടത്തിയത്. മലേഷ്യന്‍ കമ്പനി സ്‌കീം എന്നുപറഞ്ഞാണ് ഏജന്റുമാര്‍ മുഖേന മൈ ക്ലബ്ബ് ട്രേഡേര്‍സിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 450 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം ഇത്രയും തുക നിക്ഷേപിച്ചവര്‍ക്ക് ലക്ഷങ്ങള്‍ ലഭിച്ചു.
ഇവര്‍ മറ്റുള്ളവരെ ഏജന്റുമാരായി ചേര്‍ത്തതോടെ നിക്ഷേപകരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടുകയായിരുന്നു. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളില്‍ നിന്നാണ് മണിചെയിന്‍തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തട്ടിപ്പിനിരയായവരില്‍ ഒരാളായ ഹൊസങ്കടി സ്വദേശി ഷെഫീഖ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കാസര്‍കോട് അടക്കം ജില്ലയിലെ മറ്റു ഭാഗങ്ങളിലും നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍ ഏറ്റെടുത്തു. മഞ്ചേശ്വരം സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്. പണം നിക്ഷേപിക്കുന്നവര്‍ക്ക് 10 ശതമാനം തുക ഉടന്‍ തന്നെ നല്‍കിയാണ് കമ്പനി വിശ്വാസം പിടിച്ചുപറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മണിചെയിന്‍കമ്പനിയുടെ മഞ്ചേശ്വരത്തെ നടത്തിപ്പുകാരന്‍ സീതാംഗോളി സ്വദേശിയായ ഖാദറാണ്. കേരളത്തിലെ പല ഭാഗങ്ങളിലും ഈ മണിചെയിന്‍ കമ്പനിക്ക് ഏജന്റുമാരും നിക്ഷേപമുണ്ട്.
പ്രിന്‍സ് ഗോള്‍ഡില്‍ സ്വര്‍ണമായാണ് നിക്ഷേപമെന്നാണ് കമ്പനി നടത്തിപ്പുകാര്‍ ഏജന്റുമാരെ അറിയിച്ചിരുന്നത്. മലപ്പുറം സ്വദേശിയായ ഫൈസലാണ് പ്രിന്‍സ് ഗോള്‍ഡിന്റെ എം.ഡി. ഈ ജ്വല്ലറി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളത്താണ്.

Related Articles
Next Story
Share it