മഴക്കെടുതി; തിങ്കളാഴ്ചത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി, കോളജുകള്‍ തുറക്കുന്നത് 20ലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച (ഒക്‌ടോബര്‍ 18, 2021) നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. കേരള സര്‍വകലാശാല 18ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. 18ന് നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് […]

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച (ഒക്‌ടോബര്‍ 18, 2021) നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. കേരള സര്‍വകലാശാല 18ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

18ന് നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത ടി. .ബാലന്‍ അറിയിച്ചു. മഹാത്മാഗാന്ധി സര്‍വകലാ ശാല തിങ്കളാഴ്ച (ഒക്ടോബര്‍ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്‌നിക്കുകളും എഞ്ചിനീയറിംഗ് കോളജുകളുമടക്കം എല്ലാ കലാലയങ്ങള്‍ക്കും ഒക്ടോബര്‍ 18ന് അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

കലാലയങ്ങള്‍ പൂര്‍ണ്ണമായി തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത് ഒക്ടോബര്‍ 18ല്‍ നിന്ന് 20ലേക്ക് (ബുധനാഴ്ച) മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

Related Articles
Next Story
Share it