പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ മംഗളൂരുവിലെ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ അക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ മംഗളൂരുവിലെ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ അക്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു സിറ്റി പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ത്രിശൂല്‍ സാലിയന്‍ (19), കോഡിക്കല്‍ സ്വദേശി സന്തോഷ് പൂജാരി (19), അശോക്നഗറിലെ ഡയാനിഷ് അരണ്‍ ഡി. ക്രൂസ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ഒരു റസ്റ്റോറന്റില്‍ ജന്മദിനം ആഘോഷിക്കുമ്പോള്‍ ത്രിശൂലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം അവിടെയത്തുകയും പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിക്കുകയും ചെയ്തു. […]

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ മംഗളൂരുവിലെ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ അക്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു സിറ്റി പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ത്രിശൂല്‍ സാലിയന്‍ (19), കോഡിക്കല്‍ സ്വദേശി സന്തോഷ് പൂജാരി (19), അശോക്നഗറിലെ ഡയാനിഷ് അരണ്‍ ഡി. ക്രൂസ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ഒരു റസ്റ്റോറന്റില്‍ ജന്മദിനം ആഘോഷിക്കുമ്പോള്‍ ത്രിശൂലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം അവിടെയത്തുകയും പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇത് തടഞ്ഞപ്പോള്‍ സംഘം ഇവരെയെല്ലാം മര്‍ദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

18 വയസുള്ള പെണ്‍കുട്ടി തന്റെ മാതാപിതാക്കള്‍ കാനഡയിലായതിനാല്‍ മുത്തശ്ശിമാര്‍ക്കൊപ്പം മംഗളൂരുവിലാണ് താമസം. പെണ്‍കുട്ടിയും ത്രിശൂല്‍ സാലിയനും സോഷ്യല്‍മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. നേരത്തെ ഒരു ഹോസ്റ്റലില്‍ വച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിക്ക് ത്രിശൂല്‍ ഒരു സമ്മാനം നല്‍കുകയും തന്നെ പ്രണയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കിതില്‍ താത്പര്യമില്ലെന്ന് അറിയിച്ച പെണ്‍കുട്ടി സമ്മാനം ത്രിശൂലിന് തിരിച്ചുനല്‍കി. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it