വനിതാ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ തരംതാഴ്ത്തി

തിരുവനന്തപുരം: വനിതാ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെ തരംതാഴ്ത്തി. സി.കെ കൃഷ്ണന്‍കുട്ടിക്കെതിരെയാണ് പാര്‍ട്ടിനേതൃത്വം നടപടി സ്വീകരിച്ചത്. ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്. സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കാനും ജില്ലാ എക്സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മഹിളാ സംഘം പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചത്. ജില്ലാ കമ്മിറ്റി നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി […]

തിരുവനന്തപുരം: വനിതാ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെ തരംതാഴ്ത്തി. സി.കെ കൃഷ്ണന്‍കുട്ടിക്കെതിരെയാണ് പാര്‍ട്ടിനേതൃത്വം നടപടി സ്വീകരിച്ചത്. ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്. സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കാനും ജില്ലാ എക്സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മഹിളാ സംഘം പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചത്. ജില്ലാ കമ്മിറ്റി നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സി.പി.ഐ അന്വേഷണ കമ്മീഷനെ നിയമിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ആരോപണ വിധേയനായ സംസ്ഥാന കൗണ്‍സില്‍ അംഗത്തേയും നേരിട്ട് കണ്ട് മൊഴിയെടുത്തു.

അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടേയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു മബഹിളാസംഘം പ്രവര്‍ത്തകയുടെ പരാതി. അന്വേഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ലൈംഗികാതിക്രമ പരാതിയില്‍ സി.കെ കൃഷ്ണന്‍കുട്ടി തെറ്റുകാരനാണന്നായിരുന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കുവാനും ജില്ലാ എക്‌സിക്യുട്ടീവ് ശുപാര്‍ശ ചെയ്തു.

Molestation attempt against CPI woman activist; CPI State council member degraded

Related Articles
Next Story
Share it