40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി

ദുബായ്: നീണ്ട 40 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ സ്വന്തം ജന്മനാട്ടില്‍ ശിഷ്ട ജീവിതം കഴിച്ച് കൂട്ടുന്നതിന് വേണ്ടി പ്രവാസം അവസാനിപ്പിച്ച് യാത്ര പോകുന്ന കളനാട് കോഴിത്തിടില്‍ മൊയ്തു ഹാജിക്ക് ദുബായ് ചെമനാട് പഞ്ചായത്ത് കെ.എം.സി.സി. കമ്മിറ്റി സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ജില്ലാ കെ.എം.സി.സി. ആക്റ്റിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം ഉദ്ഘാടനം ചെയ്ത പരിപാടി ജില്ലാ സെക്രട്ടറി അബ്ബാസ് കെ.പി. കളനാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉപഹാരം സമ്മാനിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് […]

ദുബായ്: നീണ്ട 40 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ സ്വന്തം ജന്മനാട്ടില്‍ ശിഷ്ട ജീവിതം കഴിച്ച് കൂട്ടുന്നതിന് വേണ്ടി പ്രവാസം അവസാനിപ്പിച്ച് യാത്ര പോകുന്ന കളനാട് കോഴിത്തിടില്‍ മൊയ്തു ഹാജിക്ക് ദുബായ് ചെമനാട് പഞ്ചായത്ത് കെ.എം.സി.സി. കമ്മിറ്റി സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ജില്ലാ കെ.എം.സി.സി. ആക്റ്റിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം ഉദ്ഘാടനം ചെയ്ത പരിപാടി ജില്ലാ സെക്രട്ടറി അബ്ബാസ് കെ.പി. കളനാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉപഹാരം സമ്മാനിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍. പൊന്നാട അണിയിച്ചു. ബഷീര്‍ പെരുമ്പള സ്വാഗതം പറഞ്ഞു. സെക്രട്ടറി റിസ്‌വാന്‍ കളനാട് നന്ദിയും പറഞ്ഞു. കളനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടില്‍, അസീസ് മദ്രാസ്, മുനീര്‍ ആയമ്പാറ, റിയാസ് തളങ്കര, ആസിഫ് ബലൂചി, ഇബ്രാഹിം ബാരിക്കാട്, കെ.പി. സത്താര്‍, മജീദ് ബേക്കല്‍, അയ്യങ്കോല്‍ മുഹമ്മദ് കുഞ്ഞി ഹാജി, അഷ്‌റഫ് ഹാജി ഖുദ്‌റത്, മൂസ സംബന്ധിച്ചു.

Related Articles
Next Story
Share it