അറബിക്കടലിന്റെ സിംഹം ഉടന്‍ തീയറ്ററുകളിലേക്ക്; 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. കോവിഡ് പ്രതിസന്ധിയൊഴിയാന്‍ കാത്തുനിന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മേയ് 13ന് തീയറ്ററുകളിലെത്തും. 2020 മാര്‍ച്ചിലാണ് ചിത്രം റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമേ ഇതരഭാഷകളിലും ചിത്രം റിലീസാകുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം […]

കൊച്ചി: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. കോവിഡ് പ്രതിസന്ധിയൊഴിയാന്‍ കാത്തുനിന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മേയ് 13ന് തീയറ്ററുകളിലെത്തും.

2020 മാര്‍ച്ചിലാണ് ചിത്രം റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമേ ഇതരഭാഷകളിലും ചിത്രം റിലീസാകുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'.

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലി മരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. തിരുനാവുക്കരശ് ആണ് ക്യാമറ. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Related Articles
Next Story
Share it