മരയ്ക്കാര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു; തീയറ്ററിലേക്ക് നല്‍കണമെങ്കില്‍ 50 കോടി രൂപ അഡ്വാന്‍സായി നല്‍കണം, 25 ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പ് നല്‍കണം, ലാഭത്തില്‍ നിന്ന് വിഹിതം നല്‍കണം, നഷ്ടം വന്നാല്‍ പണം തിരികെ നല്‍കില്ല; ഉപാധികളുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ആരാധകരും തീയേറ്റര്‍ ഉടമകളും ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്നതെങ്കിലും തിയറ്ററുടമകള്‍ക്ക് മുന്നില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉപാധികള്‍ വെച്ചിരിക്കുകയാണ്. ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ അറിയിച്ചിരുന്നു. തനിക്ക് തീയേറ്ററുകളില്‍ നിന്നും 50 കോടി രൂപ അഡ്വാന്‍സ് ആയി വേണമെന്ന് ആന്റണി പറയുന്നു. അതോടൊപ്പം സിനിമ തീയേറ്ററുകളില്‍ 25 ദിവസമെങ്കിലും […]

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ആരാധകരും തീയേറ്റര്‍ ഉടമകളും ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്നതെങ്കിലും തിയറ്ററുടമകള്‍ക്ക് മുന്നില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉപാധികള്‍ വെച്ചിരിക്കുകയാണ്. ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ അറിയിച്ചിരുന്നു.

തനിക്ക് തീയേറ്ററുകളില്‍ നിന്നും 50 കോടി രൂപ അഡ്വാന്‍സ് ആയി വേണമെന്ന് ആന്റണി പറയുന്നു. അതോടൊപ്പം സിനിമ തീയേറ്ററുകളില്‍ 25 ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നല്‍കണം. ഒരോ തീയേറ്ററില്‍ നിന്നും 25 ലക്ഷം നല്‍കണം. നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ല. ലാഭം വന്നാല്‍ ലാഭ വിഹിതം നല്‍കണം എന്നിങ്ങനെയാണ് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങള്‍. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം ഒ.ടി.ടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ആന്റണി പെരുമ്പാവൂര്‍ ഫിലിം ചേംബറിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ ഫിലിം ചേംബര്‍ തീയേറ്റര്‍ ഉടമകളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയധികം പണം നല്‍കാന്‍ സാധിക്കില്ലെന്നാണ് പല തീയേറ്റര്‍ ഉടമകളും അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തീയേറ്റര്‍ ഉടമകളുടെ അടിയന്തര യോഗം ശനിയാഴ്ച ചേരും. ഒ.ടി.ടി റിലീസ് സംബന്ധിച്ച് ആമസോണ്‍ പ്രൈമുമായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

Related Articles
Next Story
Share it