ദൃശ്യം 2 തീയറ്റര്‍ റിലീസിന്; യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം വ്യാഴാഴ്ച തീയറ്ററിലെത്തും

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തീയറ്റര്‍ റിലീസിനെത്തുന്നു. നേരത്തെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാഴാഴ്ച തീയറ്ററിലെത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റും മോഹന്‍ലാല്‍ പുറത്തുവിട്ടിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ കേരളത്തില്‍ തീയറ്റര്‍ അടഞ്ഞുകിടന്നതോടെ ഫെബ്രുവരി 19ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒന്നാം ഭാഗത്തിന്റെ മികവ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയിലും ജിത്തു ജോസഫ് […]

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തീയറ്റര്‍ റിലീസിനെത്തുന്നു. നേരത്തെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാഴാഴ്ച തീയറ്ററിലെത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റും മോഹന്‍ലാല്‍ പുറത്തുവിട്ടിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ കേരളത്തില്‍ തീയറ്റര്‍ അടഞ്ഞുകിടന്നതോടെ ഫെബ്രുവരി 19ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒന്നാം ഭാഗത്തിന്റെ മികവ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയിലും ജിത്തു ജോസഫ് ആവര്‍ത്തിച്ചിരുന്നു.

മോഹന്‍ലാലിന്റെ ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫിന്റെ സംവിധായക മികവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ദീഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രാധാന്യമുള്ള വേഷം ചെയ്യുന്നുണ്ട്.

Related Articles
Next Story
Share it