വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായി മോഹന്‍ലാല്‍; ചിത്രത്തില്‍ പൃഥ്വിരാജും; മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജയില്‍ മമ്മൂട്ടി, ദിലീപ് തുടങ്ങി വമ്പന്‍ താരനിര

കൊച്ചി: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ച് നടന്ന പൂജാചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി വന്‍ താരനിര തന്നെ സാക്ഷ്യം വഹിച്ചു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനകുപ്പായമണിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് […]

കൊച്ചി: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ച് നടന്ന പൂജാചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി വന്‍ താരനിര തന്നെ സാക്ഷ്യം വഹിച്ചു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനകുപ്പായമണിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്. പൃഥ്വിരാജും സിനിമയില്‍ വേഷമിടുന്നുണ്ട്. കൂടാതെ വിദേശ നടി പാസ് വേഗയും അഭിനയിക്കുന്നുണ്ട്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നവോദയ സ്റ്റുഡിയോയില്‍ നേരത്തെ ആരംഭിച്ചിരുന്നു. ചിത്രം പൂര്‍ത്തിയാകുന്നത് വരെ മോഹന്‍ലാല്‍ മറ്റ് സിനിമകളില്‍ നിന്നും മാറി നില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന വിവരം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിലൂടെ മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചിരുന്നു.

Related Articles
Next Story
Share it