മോഹന്‍ലാല്‍ ഇനി 'അമ്മ'യുടെ നേതൃത്വത്തിലേക്കില്ല

കൊച്ചി: താരസംഘടന 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ പ്രസിഡണ്ടും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്. അമ്മയുടെ പുതിയ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അടുത്ത ജൂണില്‍ മാത്രമേ ഇതു നടക്കാന്‍ സാധ്യതയുള്ളൂ. ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മൂന്നു വര്‍ഷത്തിലൊരിക്കലാണ് […]

കൊച്ചി: താരസംഘടന 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ പ്രസിഡണ്ടും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്. അമ്മയുടെ പുതിയ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അടുത്ത ജൂണില്‍ മാത്രമേ ഇതു നടക്കാന്‍ സാധ്യതയുള്ളൂ. ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മൂന്നു വര്‍ഷത്തിലൊരിക്കലാണ് സാധാരണയായി ജനറല്‍ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. ജൂണില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് മോഹന്‍ലാലിനെ പ്രസിഡണ്ടും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കമ്മിറ്റി വന്നത്. ഇത്തവണ അധികാരത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെങ്കിലും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചത്.
ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹന്‍ലാല്‍ സഹപ്രവര്‍ത്തകരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവര്‍ത്തകരില്‍ നിന്ന് കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹന്‍ലാലിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്.

Related Articles
Next Story
Share it