ഫുട്‌ബോള്‍ ഇതിഹാസം ചാരെ നിര്‍ത്തി ചോദിച്ചു; നിങ്ങള്‍ക്കും എന്റെ ജോലിയാണല്ലേ?
കാസര്‍കോട്: ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍ നിന്ന് പന്ത് തട്ടിത്തുടങ്ങി ഫുട്‌ബോള്‍ ലോകത്തിലെ കിരീടം വെക്കാത്ത രാജാവായി ഉയര്‍ന്ന ഡീഗോ മറഡോണ ജീവിത മൈതാനം വിടുമ്പോള്‍ ആ അനശ്വര താരത്തെ നേരില്‍ കണ്ട, കൈകള്‍കൊണ്ട് ചേര്‍ത്തുപിടിച്ച, ചിരിച്ചുകൊണ്ട് സംസാരിച്ച 10 മിനുട്ടോളം നേരത്തെ ഓര്‍ത്തെടുക്കുകയാണ് മൊഗ്രാല്‍ ഫുട്‌ബോളിന്റെ കാരണവര്‍ കുത്തിരിപ്പ് മുഹമ്മദ്. എണ്‍പതിനോടടുത്ത പ്രായത്തിന്റെ അവശതകളുമായി വീട്ടില്‍ കഴിയുമ്പോള്‍ കുത്തിരിപ്പ് മുഹമ്മദിന്റെ ഓര്‍മ്മകളില്‍ ഫുട്‌ബോള്‍ ഇതിഹാസം സമ്മാനിച്ച അനശ്വരമുഹൂര്‍ത്തങ്ങള്‍ അങ്ങനെത്തന്നെയുണ്ട്. 1986ല്‍ മറഡോണയുടെ ചിറകിലേറി അര്‍ജന്റീന ടീം കിരീടം […]

കാസര്‍കോട്: ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍ നിന്ന് പന്ത് തട്ടിത്തുടങ്ങി ഫുട്‌ബോള്‍ ലോകത്തിലെ കിരീടം വെക്കാത്ത രാജാവായി ഉയര്‍ന്ന ഡീഗോ മറഡോണ ജീവിത മൈതാനം വിടുമ്പോള്‍ ആ അനശ്വര താരത്തെ നേരില്‍ കണ്ട, കൈകള്‍കൊണ്ട് ചേര്‍ത്തുപിടിച്ച, ചിരിച്ചുകൊണ്ട് സംസാരിച്ച 10 മിനുട്ടോളം നേരത്തെ ഓര്‍ത്തെടുക്കുകയാണ് മൊഗ്രാല്‍ ഫുട്‌ബോളിന്റെ കാരണവര്‍ കുത്തിരിപ്പ് മുഹമ്മദ്.
എണ്‍പതിനോടടുത്ത പ്രായത്തിന്റെ അവശതകളുമായി വീട്ടില്‍ കഴിയുമ്പോള്‍ കുത്തിരിപ്പ് മുഹമ്മദിന്റെ ഓര്‍മ്മകളില്‍ ഫുട്‌ബോള്‍ ഇതിഹാസം സമ്മാനിച്ച അനശ്വരമുഹൂര്‍ത്തങ്ങള്‍ അങ്ങനെത്തന്നെയുണ്ട്. 1986ല്‍ മറഡോണയുടെ ചിറകിലേറി അര്‍ജന്റീന ടീം കിരീടം ചൂടിയത്, അന്ന് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ട് പ്രശസ്തമായ ഗോളുകള്‍, 'ദൈവത്തിന്റെ കൈ'യില്‍ പിറന്ന വിവാദ ഗോള്‍, ആറ് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് അറുപത് മീറ്റര്‍ ഓടിക്കയറി നേടിയ 'നൂറ്റാണ്ടിന്റെ ഗോള്‍' എല്ലാം കുത്തിരിപ്പ് മുഹമ്മദ് അങ്ങനെ തന്നെ ഓര്‍ക്കുന്നുണ്ട്.
കാല്‍പന്തുകളിയുടെ ഇതിഹാസത്തെ നേരില്‍ കാണണമെന്നുള്ള ആഗ്രഹം കുത്തിരിപ്പ് മുഹമ്മദിന്റെ ജീവിതാഭിലാഷമായിരുന്നു. പക്ഷെ, അതൊരിക്കലും പൂവണിയുമെന്ന് കരുതിയിരുന്നുമില്ല. യാദൃശ്ചികമായാണ് ദുബായില്‍വെച്ച് ഇതിഹാസത്തെ നേരില്‍ കണാനാവുന്നത്. 12 വര്‍ഷം മുമ്പ് ദുബായില്‍ നടന്ന പ്രഥമ മൊഗ്രാല്‍ സോക്കര്‍ ലീഗിന്റെ ഭാഗമായി ആദരിക്കുന്നതിനായാണ് മുഹമ്മദിനെ മൊഗ്രാലിലെ ഫുട്‌ബോള്‍ പ്രേമികള്‍ ദുബായിലേക്ക് കൊണ്ടുപോകുന്നത്. അന്ന് യു.എ.ഇയിലെ അല്‍വാസല്‍ ക്ലബ്ബിന്റെ കോച്ചായി മറഡോണ ദുബായിലുണ്ടായിരുന്നു. ദുബായിലെ അല്‍വാസല്‍ സ്റ്റേഡിയത്തില്‍ മറഡോണയുണ്ടെന്നറിഞ്ഞതോടെ അദ്ദേഹത്തെ എങ്ങനെയെങ്കിലും കാണണമെന്ന ആഗ്രഹം മാത്രമായി ഉള്ളുനിറയെ. അങ്ങനെ അല്‍വാസല്‍ ടീമുമായി ബന്ധമുള്ള ഒരാളുടെ സ്വാധീനത്തില്‍ കുത്തിരിപ്പ് മുഹമ്മദ് മൊഗ്രാലിലെ ഷക്കീല്‍ അബ്ദുല്ല, ഹാഷിഫ് ബി.കെ. എന്നിവര്‍ക്കൊപ്പം മറഡോണയെ കാണാനെത്തി. അനശ്വര താരത്തെ തൊട്ടടുത്ത് കണ്ട നിമിഷം കുത്തിരിപ്പ് മുഹമ്മദിന് സ്വപ്‌നത്തിലേതെന്ന പോലെയായിരുന്നു. 'ദൈവത്തിന്റെ കൈ' ചേര്‍ത്തുപിടിച്ച്, ചിരിച്ചുകൊണ്ട് മുഹമ്മദിനോട് വിശേഷങ്ങള്‍ ചോദിക്കുന്നു. തലശ്ശേരി സ്വദേശിയാണ് ഭാഷ പരിഭാഷപ്പെടുത്തിയത്. താന്‍ പതിറ്റാണ്ടുകളായി ഫുട്‌ബോളിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണെന്നും ഫുട്‌ബോളിനെ അത്രമേല്‍ ഇഷ്ടപ്പെടുന്ന മൊഗ്രാലിലെ കോച്ചാണെന്നും പറഞ്ഞതോടെ 'എന്റെ ജോലി തന്നെയാണല്ലെ നിങ്ങള്‍ക്കും' എന്നും പറഞ്ഞ് മറഡോണ അഭിനന്ദിച്ചത് മുഹമ്മദിന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്. 1952 മുതല്‍ ഫുട്‌ബോള്‍ രംഗത്തുള്ള മുഹമ്മദ് താരമായും റഫറിയായും മാനേജരായും കോച്ചായും നിറഞ്ഞുനില്‍ക്കുകയാണ്. മുഹമ്മദിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേട്ട് വളര്‍ന്നുവന്നത് ഒട്ടേറെ താരങ്ങളാണ്.