മുഹമ്മദ് റാഫി ദുബായ് ഡ്യൂട്ടി ഫ്രീ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായി കാസര്‍കോട് സ്വദേശി മുഹമ്മദ് റാഫി പട്ടേല്‍ നിയമിതനായി. 33 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തുവരുന്ന മുഹമ്മദ് റാഫി നേരത്തെ ദുബായ് ഡ്യൂട്ടി ഫ്രീ സീനിയര്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.കാസര്‍കോട് കോട്ടിക്കുളം സ്വദേശിയായ റാഫി മുന്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ ബി.എം ഹമീദിന്റെ മകനാണ്. യു.എ.ഇയിലെ ഏറ്റവും വലിയ അംഗീകൃത പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ കേരള കോളേജ് അലൂംനി ഫോറ(അക്കാഫ്)ത്തിന്റെ മുന്‍ […]

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായി കാസര്‍കോട് സ്വദേശി മുഹമ്മദ് റാഫി പട്ടേല്‍ നിയമിതനായി. 33 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തുവരുന്ന മുഹമ്മദ് റാഫി നേരത്തെ ദുബായ് ഡ്യൂട്ടി ഫ്രീ സീനിയര്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.
കാസര്‍കോട് കോട്ടിക്കുളം സ്വദേശിയായ റാഫി മുന്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ ബി.എം ഹമീദിന്റെ മകനാണ്. യു.എ.ഇയിലെ ഏറ്റവും വലിയ അംഗീകൃത പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ കേരള കോളേജ് അലൂംനി ഫോറ(അക്കാഫ്)ത്തിന്റെ മുന്‍ പ്രസിഡണ്ടും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. യു.എ.ഇയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെസെഫിന്റെ സ്ഥാപകരില്‍ ഒരാളും സംഘടനയുടെ മുന്‍ ട്രഷററുമാണ്. ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗമായ റാഫി നിരവധി ജീവകാരുണ്യ പ്രവര്‍ത്തക സംഘങ്ങളിലും അംഗമാണ്.