മുഹമ്മദ് ഹാരിസ് നാലപ്പാട് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്

ബംഗളുരു: കര്‍ണാടക സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി കാസര്‍കോട് സ്വദേശിയും ബംഗളുരു ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ.ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസ് നാലപ്പാട് തിങ്കളാഴ്ച ചുമതലയേറ്റു. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രക്ഷ രാമയ്യയുടെ കാലാവധി ജനുവരി 31 വരെയായിരുന്നു. നേരത്തെയുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് നാലപ്പാട് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് ബി.വി. ശ്രീനിവാസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫെബ്രുവരി 10 നുള്ളില്‍ എല്ലാ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍ക്കും […]

ബംഗളുരു: കര്‍ണാടക സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി കാസര്‍കോട് സ്വദേശിയും ബംഗളുരു ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ.ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസ് നാലപ്പാട് തിങ്കളാഴ്ച ചുമതലയേറ്റു.
മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രക്ഷ രാമയ്യയുടെ കാലാവധി ജനുവരി 31 വരെയായിരുന്നു. നേരത്തെയുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് നാലപ്പാട് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് ബി.വി. ശ്രീനിവാസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫെബ്രുവരി 10 നുള്ളില്‍ എല്ലാ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍ക്കും ഒപ്പം മുഹമ്മദ് നാലപ്പാട് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ പിതാവ് എന്‍.എ.ഹാരിസ്, കെപിസിസി ന്യൂനപക്ഷ വിഭാഗം പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുഹമ്മദ് ഹാരിസ് നാലപ്പാട് നേതൃസ്ഥാനം സ്വീകരിച്ചു. ചടങ്ങില്‍ മൗലാന മഖ്സൂദ് ഇമ്രാന്‍ ദുആ നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ മുഹമ്മദ് ഹാരിസ് നാലപ്പാട് 64,203 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ കേസുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ബോര്‍ഡ് അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. ഇതോടെ 56,271 വോട്ടുകള്‍ നേടിയ രക്ഷ രാമയ്യയെ വിജയിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയ ആളെ മാറ്റി രണ്ടാമതെത്തിയ ആളെ പ്രസിഡണ്ടാക്കിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് മുന്നോട്ട് വെച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ രക്ഷാ രാമയ്യയുടെ പ്രസിഡണ്ട് കാലാവധി 2022 ജനുവരി 31 വരെ പരിമിതപ്പെടുത്തുകയായിരുന്നു. ഈ കാലയളവ് പൂര്‍ത്തിയായതോടെ മുഹമ്മദ് ഹാരിസ് നാലപ്പാട് ഔദ്യോഗികമായി നേതൃസ്ഥാനത്തെത്തുകയായിരുന്നു.
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഭദ്രാവതി നഗരസഭാ ചെയര്‍മാനുമായ ഡോ. എന്‍.എ മുഹമ്മദിന്റെയും പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജിയുടേയും പൗത്രനാണ് മുഹമ്മദ് ഹാരിസ് നാലപ്പാട്.

Related Articles
Next Story
Share it