മുഹമ്മദ് അസ്ഹറുദ്ദീന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലേക്ക് ക്ഷണം

മുംബൈ: മുഷ്താഖലി ട്രോഫി ട്വന്റി-20 മാച്ചില്‍ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ച്വറി നേടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ കാസര്‍കോട് തളങ്കര സ്വദേശിയും കേരള രഞ്ജി താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലേക്ക് ക്ഷണം. മുംബൈയില്‍ ഇന്നലെ ആരംഭിച്ച ക്യാമ്പിലേക്കാണ് മുഹമ്മദ് അസ്ഹറുദ്ദീനടക്കം നാല് കേരള താരങ്ങള്‍ക്ക് ക്ഷണം ലഭിച്ചത്. അസ്ഹറുദ്ദീന് പുറമെ ഓള്‍റൗണ്ടര്‍മാരായ ജലജ് സക്‌സേന, എസ്. മിഥുന്‍, വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ വിഷ്ണു വിനോദ് എന്നിവര്‍ക്കുമാണ് ക്ഷണം ലഭിച്ചത്. 25വരെയാണ് ക്യാമ്പ് നടക്കുക. ആഭ്യന്തര […]

മുംബൈ: മുഷ്താഖലി ട്രോഫി ട്വന്റി-20 മാച്ചില്‍ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ച്വറി നേടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ കാസര്‍കോട് തളങ്കര സ്വദേശിയും കേരള രഞ്ജി താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലേക്ക് ക്ഷണം. മുംബൈയില്‍ ഇന്നലെ ആരംഭിച്ച ക്യാമ്പിലേക്കാണ് മുഹമ്മദ് അസ്ഹറുദ്ദീനടക്കം നാല് കേരള താരങ്ങള്‍ക്ക് ക്ഷണം ലഭിച്ചത്. അസ്ഹറുദ്ദീന് പുറമെ ഓള്‍റൗണ്ടര്‍മാരായ ജലജ് സക്‌സേന, എസ്. മിഥുന്‍, വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ വിഷ്ണു വിനോദ് എന്നിവര്‍ക്കുമാണ് ക്ഷണം ലഭിച്ചത്. 25വരെയാണ് ക്യാമ്പ് നടക്കുക. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റെക്കോര്‍ഡ് പ്രകടനത്തോടെ സെലക്ടര്‍മാരുടേയടക്കം ശ്രദ്ധാകേന്ദ്രമായ അസ്ഹറുദ്ദീന് ഐ.പി.എല്ലിലേക്കുള്ള കവാടമായിട്ടാണ് ഈ ക്യാമ്പ് വിലയിരുത്തപ്പെടുന്നത്.

Related Articles
Next Story
Share it