തീവണ്ടി തട്ടി മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത് 40 ദിവസത്തിന് ശേഷം

കാസര്‍കോട്: മഹാരാഷ്ട്ര കുര്‍ളക്ക് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത് 40 ദിവസങ്ങള്‍ക്ക് ശേഷം. കാസര്‍കോട് പൊലീസിന്റെ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ പ്രശാന്ത് ഷെട്ടി(44)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. നവംബര്‍ 20ന് മുംബൈയിലേക്ക് പോയ പ്രശാന്ത് ഷെട്ടിയെ പിന്നീട് കാണാനില്ലെന്ന് ബന്ധുക്കള്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ നവംബര്‍ 26ന് കുര്‍ളക്ക് സമീപം റെയില്‍വെ ട്രാക്കില്‍ കണ്ട മൃതദേഹം മുംബൈയിലെ വിദ്യാമന്ദിര്‍ […]

കാസര്‍കോട്: മഹാരാഷ്ട്ര കുര്‍ളക്ക് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത് 40 ദിവസങ്ങള്‍ക്ക് ശേഷം. കാസര്‍കോട് പൊലീസിന്റെ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ പ്രശാന്ത് ഷെട്ടി(44)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. നവംബര്‍ 20ന് മുംബൈയിലേക്ക് പോയ പ്രശാന്ത് ഷെട്ടിയെ പിന്നീട് കാണാനില്ലെന്ന് ബന്ധുക്കള്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ നവംബര്‍ 26ന് കുര്‍ളക്ക് സമീപം റെയില്‍വെ ട്രാക്കില്‍ കണ്ട മൃതദേഹം മുംബൈയിലെ വിദ്യാമന്ദിര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. പ്രശാന്ത് ഷെട്ടിയെ കാണാതായത് സംബന്ധിച്ച് കാസര്‍കോട് എസ്.ഐ ശാരംഗധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫിലിപ് തോമസ്, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്ന തും തിരിച്ചറിയുന്നതും. പ്രശാന്ത് ഷെട്ടി നേരത്തെ മുംബൈയില്‍ ബാര്‍ നടത്തിയിരുന്നു. നോട്ട് നിരോധന സമയത്ത് ബാര്‍ പൂട്ടിയിരുന്നു.
പ്രശാന്ത് ഷെട്ടി നല്‍കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് പാര്‍ട്ട്ണര്‍ കോടതിയില്‍ പരാതി നല്‍കുകയും കോടതി നോട്ടീസ് നല്‍കുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് നവംബര്‍ 20ന് പ്രശാന്ത് മുംബൈയിലേക്ക് പോയത്. സീതാംഗോളിയിലും നാട്ടിലും നടത്തിയ ബിസിനസ് പരാജയപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു പ്രശാന്ത്.

Related Articles
Next Story
Share it