മൊഗ്രാല്‍: ശതാബ്ദി പിന്നിട്ട മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബിന്റെ ആഘോഷവേളയില്‍ ക്ലബിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ് കമ്മിറ്റി മുന്‍കൈയെടുത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കുത്തിരിപ്പ് മുഹമ്മദ് മൈതാനത്തിന് സമീപത്തായാണ് വിശാലമായ ക്ലബ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിന്റെ ഫണ്ട് ശേഖരണ യജ്ഞം നടന്നുവരുന്നു. കെട്ടിടത്തിന്റെ രൂപരേഖ എ.കെ.എം അഷ്റഫ് എം.എല്‍.എ പ്രകാശനം ചെയ്തു. ക്ലബിന്റെ ശതാബ്ദി ആഘോഷവേളയില്‍ സ്കൂള്‍ മൈതാനം നവീകരണത്തിനുള്ള 3 കോടിയുടെ പദ്ധതി തന്റെ സമ്മാനമാണെന്ന് എം.എല്‍.എ പറഞ്ഞു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, വാര്‍ഡ് മെമ്പറും ക്ലബ് ട്രഷററുമായ റിയാസ് മൊഗ്രാല്‍, ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ്, സെക്രട്ടറി ആസിഫ് ഇഖ്ബാല്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ടി.എം ശുഹൈബ്, റിയാസ് കരീം, എം.എ അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് സ്മാര്‍ട്ട്, ഷെരീഫ് ഗല്ലി, സൈഫുദ്ദീന് ബാര്‍കോഡ്, അഷ്റഫ് സീമാന്‍, മുനീര്‍ ബി.കെ, ഹാരിസ് ബഗ്ദാദ് സംബന്ധിച്ചു. കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ് പറഞ്ഞു.