മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിന് സ്വര്‍ണ്ണ മെഡലോട് കൂടിയ ട്രോഫി സമ്മാനിച്ചു

മൊഗ്രാല്‍പുത്തൂര്‍: ജില്ലാ, ഉപജില്ലാ കലോത്സവത്തില്‍ യു.പി അറബിക് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുകയും ജില്ലാ, സബ് ജില്ലാ കായിക-കലാമത്സരങ്ങളിലും എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലും ഗണിത, ശാസ്ത്ര ഐ.ടി മേളകളിലും, പരിസ്ഥിതി, വനം വകുപ്പ്, ജനമൈത്രി പൊലീസ് നടത്തിയ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, എച്ച്.എം.സി.യുടെ നേതൃത്വത്തില്‍ സ്വര്‍ണ്ണ മെഡലോട് കൂടിയ ട്രോഫി നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിക്ടറി ഡേ അഡ്വ. സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. […]

മൊഗ്രാല്‍പുത്തൂര്‍: ജില്ലാ, ഉപജില്ലാ കലോത്സവത്തില്‍ യു.പി അറബിക് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുകയും ജില്ലാ, സബ് ജില്ലാ കായിക-കലാമത്സരങ്ങളിലും എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലും ഗണിത, ശാസ്ത്ര ഐ.ടി മേളകളിലും, പരിസ്ഥിതി, വനം വകുപ്പ്, ജനമൈത്രി പൊലീസ് നടത്തിയ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, എച്ച്.എം.സി.യുടെ നേതൃത്വത്തില്‍ സ്വര്‍ണ്ണ മെഡലോട് കൂടിയ ട്രോഫി നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിക്ടറി ഡേ അഡ്വ. സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, പി.ടി.എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, പ്രിന്‍സിപ്പല്‍ ഷീജ, എച്ച്.എം രാഘവ, എം.പി.ടി എ പ്രസിഡണ്ട് ഫൗസിയ, പ്രമീള ടീച്ചര്‍, ഗഫൂര്‍ എരിയാല്‍, മുന്‍ പി.ടി.എ പ്രസിഡണ്ടുമാരായ പി.ബി അബ്ദുല്‍ റഹിമാന്‍, ഫസല്‍ കല്‍ക്കത്ത, പി. ടി.എ, എസ്.എം.സി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു, അധ്യാപകരായ രാഘവ, ജനാര്‍ദ്ദനന്‍, സൗദ, ഷുക്കൂര്‍ എന്നിവര്‍ക്ക് പി.ടി .എ യുടെ ഉപഹാരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നല്‍കി. 140 ലേറെ പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീക്ക് എന്നിവര്‍ സമ്മാനിച്ചു. വിക്ടറി ഡേ ഘോഷയാത്ര കാസര്‍കോട് സി.ഐ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it