നീന്തല്‍ മത്സരത്തില്‍ തിളങ്ങി മൊഗ്രാല്‍ സ്വദേശിനി

അബൂദാബി: നീന്തല്‍ മത്സരങ്ങളില്‍ ശ്രദ്ധേയമായി മൊഗ്രാല്‍ സ്വദേശിനി. അബൂദാബി ഇന്ത്യന്‍ സ്‌കൂള്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയും മൊഗ്രാല്‍ സ്വദേശിനിയുമായ എ.എം ദുഹാ തബസ്സും ഷാജഹാന്‍ സ്‌കൂള്‍ തല മത്സരത്തില്‍ പങ്കെടുത്ത ആറ് ഇനങ്ങളിലും മികച്ച സമയത്തോടെ വിജയിച്ച് സ്വര്‍ണ്ണ മെഡല്‍ നേടി. നീന്തല്‍ ഇനങ്ങളായ ബട്ടര്‍ഫ്‌ലൈള, ബാക്ക് സ്‌ട്രോക്ക്, ഫ്രീ സ്റ്റൈല്‍, മെഡ്‌ലി, 2 ഫ്രീ സ്റ്റൈല്‍ ആന്റ് മെഡ്‌ലി എന്നീ ഇനങ്ങളിലാണ് വിജയിച്ചത്. റിലെ മത്സരങ്ങളായ ഫ്രീ സ്റ്റൈല്‍ മെഡ്‌ലി ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. […]

അബൂദാബി: നീന്തല്‍ മത്സരങ്ങളില്‍ ശ്രദ്ധേയമായി മൊഗ്രാല്‍ സ്വദേശിനി. അബൂദാബി ഇന്ത്യന്‍ സ്‌കൂള്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയും മൊഗ്രാല്‍ സ്വദേശിനിയുമായ എ.എം ദുഹാ തബസ്സും ഷാജഹാന്‍ സ്‌കൂള്‍ തല മത്സരത്തില്‍ പങ്കെടുത്ത ആറ് ഇനങ്ങളിലും മികച്ച സമയത്തോടെ വിജയിച്ച് സ്വര്‍ണ്ണ മെഡല്‍ നേടി. നീന്തല്‍ ഇനങ്ങളായ ബട്ടര്‍ഫ്‌ലൈള, ബാക്ക് സ്‌ട്രോക്ക്, ഫ്രീ സ്റ്റൈല്‍, മെഡ്‌ലി, 2 ഫ്രീ സ്റ്റൈല്‍ ആന്റ് മെഡ്‌ലി എന്നീ ഇനങ്ങളിലാണ് വിജയിച്ചത്. റിലെ മത്സരങ്ങളായ ഫ്രീ സ്റ്റൈല്‍ മെഡ്‌ലി ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി. മുന്‍ ബംഗളൂരു ഐ.ടി.ഐ താരവും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുന്‍ ക്യാപ്റ്റനുമായ ഷാജഹാന്റെയും ശബാന ബന്താടിന്റെയും മകളാണ്.

Related Articles
Next Story
Share it