മൊഗ്രാല്‍-ദുബായ് സോക്കര്‍ ലീഗ്: സ്ലൂബ് യുണൈറ്റഡ് പേരാല്‍ ജേതാക്കള്‍

ദുബായ്: ദുബായ് അല്‍ ഖിസൈസിലെ അല്‍സലാം കമ്മ്യൂണിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മൊഗ്രാല്‍ ദുബായ് സോക്കര്‍ ലീഗില്‍ സ്ലൂബ് യുണൈറ്റഡ് പേരാല്‍ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ മൊഗ്രാല്‍ ലോബോസിനെയാണ് 2 ഗോളുകള്‍ക്ക് പേരാല്‍ പരാജയപ്പെടുത്തിയത്. യു.എ.ഇ ലെ ഫുട്‌ബോള്‍ പ്രേമികളുടെ സിരകളെ ത്രസിപ്പിച്ച് കൊണ്ട് വൈകിട്ട് 5ന് ആരംഭിച്ച സോക്കര്‍ യുദ്ധം പുലര്‍ച്ചെ 2 മണി വരെ നീണ്ടു. പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ശ്രുബിന്‍(സ്ലൂബ്), ടോപ് സ്‌കോററായി അല്‍ഫ(ലോബോസ്), ബെസ്റ്റ് ഡിഫെന്‍ഡറായി ആഷിര്‍(ലോബോസ്), എമെര്‍ജിങ് പ്ലയറായി […]

ദുബായ്: ദുബായ് അല്‍ ഖിസൈസിലെ അല്‍സലാം കമ്മ്യൂണിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മൊഗ്രാല്‍ ദുബായ് സോക്കര്‍ ലീഗില്‍ സ്ലൂബ് യുണൈറ്റഡ് പേരാല്‍ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ മൊഗ്രാല്‍ ലോബോസിനെയാണ് 2 ഗോളുകള്‍ക്ക് പേരാല്‍ പരാജയപ്പെടുത്തിയത്. യു.എ.ഇ ലെ ഫുട്‌ബോള്‍ പ്രേമികളുടെ സിരകളെ ത്രസിപ്പിച്ച് കൊണ്ട് വൈകിട്ട് 5ന് ആരംഭിച്ച സോക്കര്‍ യുദ്ധം പുലര്‍ച്ചെ 2 മണി വരെ നീണ്ടു. പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ശ്രുബിന്‍(സ്ലൂബ്), ടോപ് സ്‌കോററായി അല്‍ഫ(ലോബോസ്), ബെസ്റ്റ് ഡിഫെന്‍ഡറായി ആഷിര്‍(ലോബോസ്), എമെര്‍ജിങ് പ്ലയറായി അല്‍ഫ(ലോബോസ്), ബെസ്റ്റ് ഗോള്‍ കീപ്പറായി മുഫീദ്(സ്ലൂബ്) തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് വ്യവസായി അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ബദര്‍ അല്‍ ഹാരിബ് മത്സരം ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ എക്‌സിം ലൈന്‍, അബ്ദുള്ള സ്പിക്, ഹിദായത്തുള്ള ജെ.ആര്‍.ടി, ഷാഹുല്‍ ഹമീദ് സീസൈഡ് ഷിപ്പിങ് മുഖ്യാതിഥികളായിരുന്നു. എം.എസ്.സി ട്രഷററും കുമ്പള പഞ്ചായത്ത് അംഗവുമായ അബ്ദുല്‍ റിയാസ് കെ, ഫൈസല്‍ എ.കെ മലബാര്‍, മുനീര്‍ വൈറ്റ് ലീഫ്, സമദ് ബാര്‍കോഡ്, നവാസ് റിങ്മി ഫോണ്‍സ്, സാജു ഫോര്‍ സീറോ ഇലക്ട്രോണിക്‌സ്, റഫീഖ് അഡ്മിന്‍, എം.പി ഹംസ, മുന്‍ ജില്ലാ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ എച്ച്.എ ഖാലിദ്, യു.എം മുജീബ്, എ.എം ഷാജഹാന്‍, ഡോ.ഇസ്മയില്‍, ലുക്മാന്‍ അഹ്മദ്, അഷ്‌റഫ് പെര്‍വാഡ്, ലത്തീഫ് തവക്കല്‍, മന്‍സൂര്‍ പെര്‍വാഡ്, സൈഫ് ബാര്‍കോഡ്, നൂറുദ്ദീന്‍ നടുത്തോപ്പില്‍, ഷംസു മാസ്റ്റര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it