സ്വാതന്ത്ര്യദിനത്തില്‍ 78 തികഞ്ഞവരെ ആദരിച്ച് ദേശീയവേദി
മൊഗ്രാല്‍: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ 78 തികഞ്ഞ 'സ്വാതന്ത്ര്യം കണ്ടറിഞ്ഞ മുതിര്‍ന്ന പൗരന്മാരെ' ആദരിച്ച് മൊഗ്രാല്‍ ദേശീയവേദി വേറിട്ട പരിപാടി സംഘടിപ്പിച്ചു. റിട്ട. ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപിതാവ് മഹാത്മജിയെയും നെഹ്‌റുവിനെയും മറ്റു സ്വാതന്ത്ര്യസമര പോരാളികളെയും നമ്മള്‍ മറന്നുപോവുന്നതാണ് മറ്റുള്ളവര്‍ ഏറ്റെടുത്ത് പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ റിസോഴ്‌സ് ടീം അംഗം സി.കെ മദനന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശീയവേദി പ്രസിഡണ്ട് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. റിയാസ് കരീം സ്വാഗതം പറഞ്ഞു. […]

മൊഗ്രാല്‍: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ 78 തികഞ്ഞ 'സ്വാതന്ത്ര്യം കണ്ടറിഞ്ഞ മുതിര്‍ന്ന പൗരന്മാരെ' ആദരിച്ച് മൊഗ്രാല്‍ ദേശീയവേദി വേറിട്ട പരിപാടി സംഘടിപ്പിച്ചു. റിട്ട. ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപിതാവ് മഹാത്മജിയെയും നെഹ്‌റുവിനെയും മറ്റു സ്വാതന്ത്ര്യസമര പോരാളികളെയും നമ്മള്‍ മറന്നുപോവുന്നതാണ് മറ്റുള്ളവര്‍ ഏറ്റെടുത്ത് പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ റിസോഴ്‌സ് ടീം അംഗം സി.കെ മദനന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശീയവേദി പ്രസിഡണ്ട് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. റിയാസ് കരീം സ്വാഗതം പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 27 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍അനുമോദിച്ചു. മുതിര്‍ന്ന പൗരന്മാരെ ടി.പി രഞ്ജിത്ത്, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ഹമീദ് സ്പിക്, പി. മുഹമ്മദ് നിസാര്‍, സത്താര്‍ ആരിക്കാടി, എം. മാഹിന്‍ മാസ്റ്റര്‍, സിദ്ദീഖലി മൊഗ്രാല്‍, സെഡ് എ. മൊഗ്രാല്‍, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ബഷീര്‍, ടി.എം ഷുഹൈബ്, ശരീഫ് ചട്ടഞ്ചാല്‍, ഗഫൂര്‍ ലണ്ടന്‍, അബ്ദുല്ല ഹില്‍ടോപ് തുടങ്ങിയവര്‍ ഷാള്‍ അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സി.കെ മദനന്‍, സിദ്ദീഖ് റഹ്മാന്‍, വിജു മാസ്റ്റര്‍, ഹമീദ് പെര്‍വാഡ്, എം.എ അബ്ദുല്‍ റഹ്മാന്‍, ഹമീദ് സഫര്‍,മനാഫ് എല്‍.ടി, സുല്‍ഫിക്കറലി, പി.വി അന്‍വര്‍, മമ്മുണു, അനീസ് ടി.പി, എ.കെ അലി, എം.ടി ഇഖ്ബാല്‍, എം.വി അലി, മുഹമ്മദ് ടി.വി.എസ് റോഡ്, ഹമീദ് കാവില്‍, യൂസുഫ് ഹാജി, അഷ്‌റഫ് പെര്‍വാഡ്, അബ്ദുല്ലക്കുഞ്ഞി നടുപ്പളം, പി.എം മുഹമ്മദ് കുഞ്ഞി, ബി.എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ക്യാഷ് അവാര്‍ഡും മെമോന്റോയും നല്‍കി അനുമോദിച്ചു. എച്ച്.എം കരീം നന്ദി പറഞ്ഞു. ടി.കെ അന്‍വര്‍, എം.എ മൂസ, മുഹമ്മദ് അബ്‌കോ, എം.എം റഹ്മാന്‍, ഖാദര്‍ മൊഗ്രാല്‍, മുഹമ്മദ് സ്മാര്‍ട്ട്, ടി.കെ ജാഫര്‍, ടി.എ കുഞ്ഞഹമ്മദ്, അഷ്റഫ് സാഹിബ്, ടി.എ ജലാല്‍ നേതൃത്വം നല്‍കി.