മൊഗ്രാല്‍ ദേശീയവേദിക്ക് 30 വയസ്: ആഘോഷങ്ങള്‍ക്ക് തുടക്കം

മൊഗ്രാല്‍: കേരളപ്പിറവി ദിനത്തില്‍ 30 വയസ് പൂര്‍ത്തിയായ മൊഗ്രാല്‍ ദേശീയവേദി സേവന നൈപുണ്യവുമായി അതിന്റെ ജൈത്രയാത്ര തുടരുന്നു. സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവ കാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഈ കാലയളവില്‍ മൊഗ്രാല്‍ ദേശീയവേദി കാഴ്ചവെച്ചത്. ജീവകാരുണ്യ മേഖലയില്‍ 'കണ്ണീരൊപ്പാന്‍ കണ്ണികളാവുക' എന്ന സന്ദേശവുമായി സമൂഹത്തിലെ അശരണര്‍ക്കും അഗതികള്‍ക്കും വെളിച്ചമേകാന്‍ ദേശീയവേദിക്ക് കഴിഞ്ഞുവെന്നതാണ് സംഘടനയെ ഏറെ ജനകീയമാക്കിയത്. 1991ലാണ് ദേശീയവേദിക്ക് മൊഗ്രാലില്‍ രൂപം നല്‍കിയത്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ചടങ്ങിലാണ് സംഘടനയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രസിഡണ്ട് […]

മൊഗ്രാല്‍: കേരളപ്പിറവി ദിനത്തില്‍ 30 വയസ് പൂര്‍ത്തിയായ മൊഗ്രാല്‍ ദേശീയവേദി സേവന നൈപുണ്യവുമായി അതിന്റെ ജൈത്രയാത്ര തുടരുന്നു. സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവ കാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഈ കാലയളവില്‍ മൊഗ്രാല്‍ ദേശീയവേദി കാഴ്ചവെച്ചത്. ജീവകാരുണ്യ മേഖലയില്‍ 'കണ്ണീരൊപ്പാന്‍ കണ്ണികളാവുക' എന്ന സന്ദേശവുമായി സമൂഹത്തിലെ അശരണര്‍ക്കും അഗതികള്‍ക്കും വെളിച്ചമേകാന്‍ ദേശീയവേദിക്ക് കഴിഞ്ഞുവെന്നതാണ് സംഘടനയെ ഏറെ ജനകീയമാക്കിയത്. 1991ലാണ് ദേശീയവേദിക്ക് മൊഗ്രാലില്‍ രൂപം നല്‍കിയത്.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ചടങ്ങിലാണ് സംഘടനയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രസിഡണ്ട് മുഹമ്മദ് അബ്കോ കേക്ക് മുറിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. ഗള്‍ഫ് പ്രതിനിധി എല്‍.ടി മനാഫ് ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം.എ മൂസ സ്വാഗതം പറഞ്ഞു. ടി.കെ അന്‍വര്‍ കേരളപ്പിറവി ദിന സന്ദേശം കൈമാറി. ജോലി ആവശ്യാര്‍ത്ഥം വിദേശത്ത് പോകുന്ന എക്‌സിക്യൂട്ടീവ് അംഗം എച്ച്.എം കരീമിന് യാത്രയയപ്പ് നല്‍കി. എം.എം റഹ്‌മാന്‍, ടി.കെ ജാഫര്‍, ഇബ്രാഹിം ഖലീല്‍, എം. വിജയകുമാര്‍, സിദ്ദീഖ് റഹ്‌മാന്‍, റിയാസ് മൊഗ്രാല്‍, മുഹമ്മദ് സ്മാര്‍ട്ട്, അഷ്‌റഫ് പെര്‍വാഡ്, അബ്ദുല്ല കുഞ്ഞി നട്പ്പളം, കെ. മുഹമ്മദ് കുഞ്ഞി, ഗള്‍ഫ് പ്രതിനിധി എം.എ. ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. എച്ച്.എം കരീം യാത്രയയപ്പിന് നന്ദി പറഞ്ഞു.

Related Articles
Next Story
Share it