കര്‍ണാടകയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് മൊഗ്രാല്‍പുത്തൂരിലെ വീട്ടമ്മ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കര്‍ണാടക ഉപ്പിനങ്ങാടിക്ക് സമീപം ഗുണ്ടിയയില്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് മൊഗ്രാല്‍പുത്തൂരിലെ വീട്ടമ്മ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ മറിയുമ്മ (57) ആണ് മരിച്ചത്. മകന്‍ അനസ് ഗുരുതര പരിക്കുകളോടെ മംഗളൂരു ഹൈലാന്റ്് ആസ്പത്രിയില്‍ ചികിത്സയിലാണ്. അനസിന്റെ ഭാര്യ ഫായിസ (30), മക്കളായ ആയിഷ (ആറ്), ജസ (നാല്), ഫായിസയുടെ സഹോദരന്‍ മുര്‍തസ (15), മറിയുമ്മയുടെ മകന്‍ ജമാലിന്റെ മകള്‍ സല്‍ഫ മറിയം (മൂന്നര) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്. […]

കാസര്‍കോട്: കര്‍ണാടക ഉപ്പിനങ്ങാടിക്ക് സമീപം ഗുണ്ടിയയില്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് മൊഗ്രാല്‍പുത്തൂരിലെ വീട്ടമ്മ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ മറിയുമ്മ (57) ആണ് മരിച്ചത്. മകന്‍ അനസ് ഗുരുതര പരിക്കുകളോടെ മംഗളൂരു ഹൈലാന്റ്് ആസ്പത്രിയില്‍ ചികിത്സയിലാണ്. അനസിന്റെ ഭാര്യ ഫായിസ (30), മക്കളായ ആയിഷ (ആറ്), ജസ (നാല്), ഫായിസയുടെ സഹോദരന്‍ മുര്‍തസ (15), മറിയുമ്മയുടെ മകന്‍ ജമാലിന്റെ മകള്‍ സല്‍ഫ മറിയം (മൂന്നര) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്. രാത്രി പന്ത്രണ്ടര മണിയോടെ മറിയുമ്മ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബെള്ളൂരിലെ വീട്ടിലെത്തിക്കും. വൈകിട്ടോടെ ബെള്ളൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it