സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍; നടപടി മോഫിയയുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് പിന്നാലെ

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ മാതാപിതാക്കളെ ഫോണില്‍ അറിയിച്ചതിന് തൊട്ടുപിന്നാലെ ആരോപണ വിധേയനായ ആലുവ സി.ഐ സുധീറിനെ സസ്‌പെന്റ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഡി.ജി. പി സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. സി.ഐക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് ഡി.ഐ. ജി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മന്ത്രി പി. രാജീവ് ഇന്ന് രാവിലെ മോഫിയയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ […]

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ മാതാപിതാക്കളെ ഫോണില്‍ അറിയിച്ചതിന് തൊട്ടുപിന്നാലെ ആരോപണ വിധേയനായ ആലുവ സി.ഐ സുധീറിനെ സസ്‌പെന്റ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഡി.ജി. പി സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. സി.ഐക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് ഡി.ഐ. ജി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മന്ത്രി പി. രാജീവ് ഇന്ന് രാവിലെ മോഫിയയുടെ വീട്ടിലെത്തിയിരുന്നു.
ഈ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച് സി.ഐ. സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി. തൊട്ടുപിന്നാലെയാണ് സി.ഐയെ സസ്‌പെന്റ് ചെയ്തതായി അറിയിപ്പ് വന്നത്.
അതിനിടെ, ആലുവയില്‍ യു.ഡി.എഫ് നടത്തിവരുന്ന സമരം സി.ഐക്കെതിരെ നടപടിയുണ്ടായ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചു. ബെന്നി ബെഹനാന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണിക്കാര്യം.

Related Articles
Next Story
Share it