പാലക്കാടിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ്ഷോ; പൊള്ളുന്ന ചൂടിലും ആയിരങ്ങളെത്തി
പാലക്കാട്: പാലക്കാട്ട് ഇന്ന് രാവിലെ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോക്ക് പൊള്ളുന്ന ചൂടിനെ വകവെക്കാതെ എത്തിയത് ആയിരങ്ങള്‍.പാലക്കാട് അഞ്ചുവിളക്കില്‍ നിന്നാണ് റോഡ്ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തില്‍ മോദിക്കൊപ്പം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറും മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിവേദിതാ സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ റോഡിന്റെ ഇരുവശവും ബി.ജെ.പി പ്രവര്‍ത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞു39 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും ഉയര്‍ന്ന ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ മോദിയെ സ്വീകരിച്ചത്.ഇരു ഭാഗത്തു നിന്നും പുഷ്പ വൃഷ്ടി നടത്തിയ […]

പാലക്കാട്: പാലക്കാട്ട് ഇന്ന് രാവിലെ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോക്ക് പൊള്ളുന്ന ചൂടിനെ വകവെക്കാതെ എത്തിയത് ആയിരങ്ങള്‍.
പാലക്കാട് അഞ്ചുവിളക്കില്‍ നിന്നാണ് റോഡ്ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തില്‍ മോദിക്കൊപ്പം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറും മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിവേദിതാ സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ റോഡിന്റെ ഇരുവശവും ബി.ജെ.പി പ്രവര്‍ത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞു
39 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും ഉയര്‍ന്ന ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ മോദിയെ സ്വീകരിച്ചത്.
ഇരു ഭാഗത്തു നിന്നും പുഷ്പ വൃഷ്ടി നടത്തിയ പ്രവര്‍ത്തകര്‍ നിര്‍ത്താതെ മുദ്രാവാക്യവും മുഴക്കി.
കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് പ്രധാനമന്ത്രി പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടില്‍ എത്തിയത്.