തീന്‍മൂര്‍ത്തി ഭവനില്‍ മോദി മ്യൂസിയം; വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നെഹ്‌റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിര്‍മ്മിക്കുന്നത്. അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. 16 വര്‍ഷം ജവഹര്‍ലാല്‍ നെഹ്‌റു താമസിച്ച തീന്‍മൂര്‍ത്തി ഭവന്‍, നെഹ്‌റുവിന്റെ എഴുപത്തഞ്ചാം ജന്മദിനത്തിലാണ് വീട് മ്യൂസിയമായി രാജ്യത്തിന് സമര്‍പ്പിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ നവീകരിച്ച് പേരുമാറ്റി ഇത് പ്രധാനമന്ത്രി സംഗ്രാഹലയയാക്കി. നെഹ്‌റു […]

ന്യൂഡല്‍ഹി: നെഹ്‌റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിര്‍മ്മിക്കുന്നത്. അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. 16 വര്‍ഷം ജവഹര്‍ലാല്‍ നെഹ്‌റു താമസിച്ച തീന്‍മൂര്‍ത്തി ഭവന്‍, നെഹ്‌റുവിന്റെ എഴുപത്തഞ്ചാം ജന്മദിനത്തിലാണ് വീട് മ്യൂസിയമായി രാജ്യത്തിന് സമര്‍പ്പിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ നവീകരിച്ച് പേരുമാറ്റി ഇത് പ്രധാനമന്ത്രി സംഗ്രാഹലയയാക്കി. നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകളും ജീവിതവുമാണ് പ്രദര്‍ശനത്തിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍കെ 2000 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടത്തില്‍ മോദിക്കായി വന്‍ ഗാലറിയാണ് ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് ധൃതിയില്‍ ഗാലറി നിര്‍മ്മാണം. താഴത്തെ നിലയില്‍ നിന്ന് ഗാലറിയിലേക്കുള്ള വഴിയില്‍ 2014 മുതല്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിരയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നോട്ട് നിരോധനം, സര്‍ക്കാറിന്റെ കാലത്തെ നിയമനിര്‍മാണങ്ങളൊക്കെ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 22 ഗാലറികളില്‍ ഏറ്റവും വലുതാണ് മോദി ഗാലറി. ഭീമന്‍ എല്‍.ഇ.ഡി വാളുകളിലായി മോദിയുടെ ബാല്യകാലം മുതലുള്ള ജീവിതത്തെ കുറിച്ചുള്ള പ്രദര്‍ശനം, വിവിധ ഇന്‍സ്റ്റലേഷനുകള്‍, പ്രധാനമന്ത്രി ഉജ്ജ്വല യോജനയുള്‍പ്പെടെ നടപ്പാക്കിയ പ്രധാന പദ്ധതികള്‍ തുടങ്ങിയവ വീഡിയോ രൂപത്തിലും പ്രദര്‍ശിപ്പിക്കും. മോദിയുടെ വിദേശ യാത്രകളെ കുറിച്ച് പ്രത്യേകം പ്രദര്‍ശനവുമുണ്ട്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കവെ വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ള ബി.ജെ.പി തന്ത്രമാണിതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.