മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികള്‍-ഡോ. ഖാദര്‍ മാങ്ങാട്

കാഞ്ഞങ്ങാട്: അധികാരം കയ്യാളിക്കഴിയുമ്പോള്‍ മാധ്യമങ്ങളുടേയും വ്യക്തികളുടേയും അഭിപ്രായ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാള്‍ ശ്രമിക്കുന്ന പിണറായിയും നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു കോര്‍പറേറ്റുകളേയും കുത്തകളേയും വളര്‍ത്തുന്ന, മദ്യ- മയക്കുമരുന്നു മാഫിയകള്‍ക്കും കള്ളക്കടത്തുകാര്‍ക്കും ഒത്താശ ചെയ്യുന്ന ഭരണാധികാരികള്‍ക്ക് താക്കീതു നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌കാര സാഹിതി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയര്‍മാന്‍ പിനാന്‍ […]

കാഞ്ഞങ്ങാട്: അധികാരം കയ്യാളിക്കഴിയുമ്പോള്‍ മാധ്യമങ്ങളുടേയും വ്യക്തികളുടേയും അഭിപ്രായ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാള്‍ ശ്രമിക്കുന്ന പിണറായിയും നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു കോര്‍പറേറ്റുകളേയും കുത്തകളേയും വളര്‍ത്തുന്ന, മദ്യ- മയക്കുമരുന്നു മാഫിയകള്‍ക്കും കള്ളക്കടത്തുകാര്‍ക്കും ഒത്താശ ചെയ്യുന്ന ഭരണാധികാരികള്‍ക്ക് താക്കീതു നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌കാര സാഹിതി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് ചെയര്‍മാന്‍ പിനാന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു. കെ.വി.രാഘവന്‍ മാസ്റ്റര്‍, രാഘവന്‍ കുളങ്ങര, ദിനേശന്‍ മൂലക്കണ്ടം, അഷറഫ് കൈന്താര്‍, രാമകൃഷ്ണന്‍ മോനാച്ച, രവി പിലിക്കോട്, കെ.വി. ഗോപകുമാര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it