മൊഡേണ വാക്സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി

ന്യൂഡെല്‍ഹി: മൊഡേണ വാക്സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ) യെ സമീപിച്ചത്. രാജ്യത്ത് അനുമതി നല്‍കുന്ന നാലാമത്തെ വാക്‌സിന്‍ ആണ് മൊഡേണ. നേരത്തെ ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ്, കോവാക്‌സിന്‍, റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വി വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനുള്ളതാണ് അനുമതിയെന്ന് ഉന്നത വൃത്തങ്ങളെ […]

ന്യൂഡെല്‍ഹി: മൊഡേണ വാക്സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ) യെ സമീപിച്ചത്. രാജ്യത്ത് അനുമതി നല്‍കുന്ന നാലാമത്തെ വാക്‌സിന്‍ ആണ് മൊഡേണ. നേരത്തെ ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ്, കോവാക്‌സിന്‍, റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വി വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

പൊതുതാല്‍പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനുള്ളതാണ് അനുമതിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അംഗീകാര ഉത്തരവ് പ്രകാരം വ്യാപകമായ വാക്സിനേഷന്‍ ആരംഭിക്കും മുമ്പ് വാക്സിന്‍ സ്വീകരിച്ച ആദ്യ 100 പേരുടെ ഏഴ് ദിവസത്തെ സുരക്ഷാ വിലയിരുത്തല്‍ കമ്പനി സമര്‍പ്പിക്കണം.

തിങ്കളാഴ്ചയാണ് മൊഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടിയതെന്ന് സിപ്ല അധികൃതര്‍ അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല. വാക്സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫൈസര്‍ വാക്സിന്‍ പോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്വീകാര്യതയാണ് മൊഡേണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഏകദേശം 12 കോടിയാളുകള്‍ക്ക് ഫൈസര്‍, മൊഡേണ വാക്സിനുകളാണ് നല്‍കിയത്. വലിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles
Next Story
Share it