മസ്ജിദുന്നബവിയുടെ മാതൃക; കുമ്പോല്‍ പള്ളിയുടെ കവാടവും മിനാരങ്ങളും ആകര്‍ഷകം

കുമ്പള: കുമ്പോല്‍ തങ്ങള്‍ ഉറൂസിന് മുന്നോടിയായുള്ള മതപ്രഭാഷണത്തിന് ഒഴുകിയെത്തുന്ന ഭക്തജനങ്ങളെ മദീനയിലെ മസ്ജിദുന്നബവിയുടെ മാതൃകയിലുള്ള കുമ്പോല്‍ പള്ളിയുടെ മിനാരങ്ങളും പ്രവേശന കവാടവും ഹഠാദാകര്‍ഷിക്കുന്നു. മിനാരവും പ്രവേശനകവാടവും കണ്ടാല്‍ ഒറ്റനോട്ടത്തില്‍ മസ്ജിദുന്നബവിയെന്ന് തോന്നും. അത്രയും മനോഹരമായി നവീകരിച്ച പള്ളിയും കവാടവും മഖാമും അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. കുമ്പോല്‍ സയ്യിദ് കെ.എസ് കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകമായാണ് പള്ളി നവീകരിച്ചിരിക്കുന്നത്. അറേബ്യന്‍ മുഗള്‍ ശില്‍പകലാ മാതൃകയിലാണ് കുമ്പോല്‍ ബദ്‌രിയ ജുമാമസ്ജിദ് നവീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന ടൈല്‍സും […]

കുമ്പള: കുമ്പോല്‍ തങ്ങള്‍ ഉറൂസിന് മുന്നോടിയായുള്ള മതപ്രഭാഷണത്തിന് ഒഴുകിയെത്തുന്ന ഭക്തജനങ്ങളെ മദീനയിലെ മസ്ജിദുന്നബവിയുടെ മാതൃകയിലുള്ള കുമ്പോല്‍ പള്ളിയുടെ മിനാരങ്ങളും പ്രവേശന കവാടവും ഹഠാദാകര്‍ഷിക്കുന്നു. മിനാരവും പ്രവേശനകവാടവും കണ്ടാല്‍ ഒറ്റനോട്ടത്തില്‍ മസ്ജിദുന്നബവിയെന്ന് തോന്നും. അത്രയും മനോഹരമായി നവീകരിച്ച പള്ളിയും കവാടവും മഖാമും അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. കുമ്പോല്‍ സയ്യിദ് കെ.എസ് കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകമായാണ് പള്ളി നവീകരിച്ചിരിക്കുന്നത്. അറേബ്യന്‍ മുഗള്‍ ശില്‍പകലാ മാതൃകയിലാണ് കുമ്പോല്‍ ബദ്‌രിയ ജുമാമസ്ജിദ് നവീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന ടൈല്‍സും പില്ലറുകളും അടക്കമുള്ളവയാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പള്ളി നവീകരിക്കുമ്പോള്‍ ഇസ്ലാമിക സംസ്‌കാരവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു നവീകരണം നടത്തിയിരിക്കുന്നത്. പള്ളിയുടെ അകത്തളവും ആകര്‍ഷകമാണ്. തനത് കേരളീയ ശില്‍പകലാമാതൃകയിലാണ് ഫസല്‍ പൂക്കോയ തങ്ങള്‍ ദര്‍ഗാ ശരീഫിന്റെ പുനര്‍നിര്‍മ്മാണം നടത്തിയത്.
മസ്ജിദുന്നബവിയുടെ മാതൃകയില്‍ നിര്‍മ്മിച്ച പള്ളി മിനാരങ്ങളും കുബ്ബയും കവാടവും കാണാന്‍ നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. ഇക്കൂട്ടത്തില്‍ വ്യത്യസ്ത മതസ്ഥരുമുണ്ട്. വിവിധ ആവശ്യങ്ങളുമായി വ്യത്യസ്ത മതസ്ഥരടക്കം നിരവധി പേര്‍ ദിവസവും കുമ്പോല്‍ സയ്യിദുമാരെ കാണാനെത്തുന്നുണ്ട്. കുമ്പോല്‍ ഉറൂസിന് മുന്നോടിയായുള്ള മതപ്രഭാഷണത്തിന് വലിയ തോതിലുള്ള ഭക്തജനങ്ങളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles
Next Story
Share it